ആസിഡ് ചോര്‍ച്ച; 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ രാമപുരം കൊത്തിക്കുഴിച്ച പാറയില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ട ടാങ്കർ ലോറിയില്‍ നിന്നുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിച്ച് ടാങ്കർ യാത്രതുടർന്നു. ചോർച്ച കണ്ടെത്തിയയുടൻ ഡ്രൈവർ ടാങ്കർ ലോറി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടതിനാല്‍ വൻ ദുരന്തം ഒഴിവാവുകയായിരുന്നു.
ആസിഡിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ പടർന്നതിനാല്‍ ക്രസന്റ് നർസിങ് കോളജിലെ 10 വിദ്യാർഥികള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനാല്‍ ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കർ ലോറിയില്‍ നിന്ന് ആസിഡ് ചോർന്നത്.
ടാങ്കർ ലോറി നിർത്തിയിട്ട പ്രദേശത്തിന്റെ ഒരു കി.മീറ്റർ ചുറ്റളവില്‍നിന്ന് ആളുകളെ മാറ്റിയും മാസ്ക് ധരിപ്പിച്ചുമാണ് ജോലി പൂർത്തിയാക്കിയത്. ടാങ്കറിലെ ഗണ്യമായ ഭാഗം ആസിഡ് ചോർച്ചയില്‍ നഷ്ടമായിരുന്നു. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘവും പ്രദേശത്ത് ജാഗ്രതയോടെ നിലകൊണ്ടു. കല്യാശ്ശേരി എം.എല്‍.എ എം. വിജിൻ സ്ഥലത്തെത്തി.