ഹിന്ദുസന്യാസികൾക്കും യു.പി യിൽ രക്ഷയില്ല; മന്ത്രം തെറ്റായി ചൊല്ലിയതിന് മുസ്ലീങ്ങൾ ആണെന്ന് പറഞ്ഞ് പൊതിരെ തല്ലി
മുസ്ലിം മതക്കാരാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ കൂട്ടം കൂടി മർദ്ദിച്ച് മർദിച്ച് ഹിന്ദുത്വ വാദികള്‍. സംഭവം നടന്നത് ഉത്തർപ്രദേശിലെ മീറത്തിലാണ്.
ഹരിയാന സ്വദേശികളായ ഗൗരവ് കുമാർ, ഗോപിനാഥ്, സുനില്‍ കുമാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഈ പ്രതികളിൽ ഒരാൾ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ ഹിന്ദു സന്യാസിമാർ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍പെട്ട മുസ്ലിങ്ങളാണ് എന്ന് കരുതിയാണ് ഒരു സംഘം ആളുകൾ ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർറ്റുകൾ പറയുന്നത്. ആക്രമിക്കാൻ വന്നവരോട് തങ്ങള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞെങ്കിലും, അതിൽ സംശയം തോന്നിയ ആക്രമികള്‍ ഈ സന്യാസിമാരോട് ഹനുമാൻ ചലീസയും മറ്റ് ശ്ലോകങ്ങളും ഒക്കെ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സന്യാസിമാർ ഹനുമാൻ ചാലീസ ചൊല്ലി തുടങ്ങിയപ്പ്പോൾ പലപ്പോളും തെറ്റ് പറ്റിയിരുന്നു. ഇങ്ങനെ തെറ്റായി മന്ത്രങ്ങൾ ചൊല്ലിയതോടെ, ഇവർ മുസ്ലീങ്ങൾ വേഷം മാറി ഹിന്ദുക്കളായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് പ്രതികള്‍ വടി എടുത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. സാമാന്യം നല്ല രീതിയിൽ തന്നെ ഇവർക്ക് മർദ്ദനമേറ്റു.
അതിനിടെ ഈ ആക്രമണത്തിന്റെ വിവരം പോലീസ് സ്റ്റേഷനിലും ആരോ അറിയിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് സന്യാസിമാർ യഥാർത്ഥത്തിൽ ഹിന്ദു വിഭാഗക്കാരാണെന്ന് മനസ്സിലായത്. ഹരിയാനയിലെ യമുന നഗറിലുള്ള ജഗധ്രി സ്വദേശികളാണ് ഈ മൂന്നുപേരും. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ചില സംഘങ്ങൾ ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. അത് അന്വേഷിച്ച് വന്നവരാണ് ഈ സന്യാസിമാരെ ആളുമാറി തല്ലിയത്.
എന്തായാലും ഈ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കേസടുത്ത് അന്വേഷണം നടത്തുകയാണെന്നാണ് പൊലീസിന്റെ പറയുന്നത്. എന്നാൽ അക്രമികള്‍ ഒളിവില്‍ പോകുകയും ചെയ്തു.
കുട്ടികളെ തട്ടിപ്പൊണ്ട് പോകുന്ന മുസ്ലിം സംഘം ആണെന്ന തെറ്റിദ്ധാരണയിൽ ആണ് മർദ്ദനം നടന്നത്. ഈ തട്ടിക്കൊണ്ടുപോകൽ എന്നത് മുസ്ലീങ്ങൾ മാത്രം ചെയ്യുന്ന ഒന്നാണോ? അതും അടിമുടി ഹൈന്ദവ വർഗീയത നിറഞ്ഞു തുളുമ്പുന്ന ഉത്തർപ്രദേശിൽ, മുസ്ലീങ്ങൾ ഇത്തരം പരിപാടിക്ക് ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ?
ഹിന്ദുക്കൾ ആളാണെന്ന് തെളിയിക്കാൻ ഹനുമാൻ ചാലീസയും മറ്റ് മന്ത്രങ്ങളും ചൊല്ലി കേൾപ്പിക്കേണ്ട അവസ്ഥയായാണ് ഇപ്പോൾ യൂപിയിൽ ഉള്ളത്. സാധാരണ ഹിന്ദുക്കളിൽ മിക്കവാറും പേർക്ക് അറിവുള്ളതല്ല ഈ വക മന്ത്രങ്ങളൊന്നും. ഹനുമാൻ ചാലീസയും മന്ത്രങ്ങളുമൊക്കെ ചൊല്ലി കേൾപ്പിച്ച് ഹിന്ദുക്കൾ ആണെന്ന് തെളിയിക്കേണ്ട അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നത് തികച്ചും അപമാനകരമാണ്.