ആലുവയില് അനാഥാലയത്തില് നിന്ന് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളെ കാണാതായി
Posted On July 18, 2024
0
295 Views

പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്കുട്ടികളെ കാണാനില്ല. ആലുവയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പറവൂർ കവലയിലെ അനാഥാലയത്തില് നിന്നാണ് കുട്ടികളെ കാണാതായത്.
അനാഥാലയത്തിന്റെ അധികൃതർ പൊലീസില് പരാതി നല്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.