യുഎസ് പ്രസിഡന്റ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചു
Posted On July 18, 2024
0
202 Views

യുഎസ് പ്രസിഡന്റ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ചയാണ് ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വെെറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു. ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള വസതിയില്‍ ബെെഡൻ ഐസലേഷനില്‍ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.