ആന്ധ്രയില് വൈഎസ്ആര്സിപി നേതാവിനെ നടുറോഡില് വെട്ടിക്കൊന്നു
Posted On July 18, 2024
0
191 Views

ആന്ധപ്രദേശില് വൈഎസ്ആര്സിപി നേതാവിനെ നടുറോഡില് വെട്ടിക്കൊന്നു. സംസ്ഥാനത്തെ പാല്നാഡു ജില്ലയിലാണ് പാര്ട്ടി യൂത്ത് വിംഗ് നേതാവിനെ കൊലപ്പെടുത്തിയത്.
രാത്രി 8.30ന് തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള ക്യാമറയില് ഈ ദൃശ്യങ്ങള് പതിയുകയും ചെയ്തു.
ഷെയ്ക്ക് ജിലാനി എന്നയാളാണ് വൈഎസ്ആര്സിപി യുവ നേതാവ് ഷെയ്ക്ക് റാഷിദിനെ കൊലപ്പെടുത്തിയത്. ആദ്യം റാഷിദിന്റെ കൈകള് രണ്ടും വെട്ടിയതിന് ശേഷം കഴുത്തില് വെട്ടിയാണ് ജിലാനി കൊല നടത്തിയതെന്ന് ദൃക്സാക്ഷികള് പറയുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025