നയരൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് ഷാഫി പറമ്ബില്‍
സിനിമാനയരൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ എം മുകേഷിനെ ഉള്‍പ്പെടുത്തിയതിനെതിരെ ഷാഫി പറമ്ബില്‍ എം.പി രംഗത്തു വന്നു.ആരോപണ വിധേയരായവരെയാണ് സർക്കാർ നയ രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
സംവിധായകൻ രഞ്ജിത്തിനെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഷാഫി പരിഹസിച്ചു. ഇതോടെ സർക്കാർ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായി.
ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിക്കുന്നതായിരുന്നു.സ്ത്രീ സുരക്ഷയ്ക്ക് ചിലവഴിച്ച പണം സി.പി.എം സർക്കാരിലേക്ക് തിരിച്ചടക്കണം. മന്ത്രിയോ എം.എല്‍.എയോ മാത്രമല്ല സർക്കാർ തന്നെ തുടരാൻ യോഗ്യരല്ലന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.