സ്വര്‍ണം മേലേക്ക്; പവന് 160 രൂപ കൂടി
Posted On August 28, 2024
0
468 Views
സംസ്ഥാനത്ത് മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഉയർന്ന് സ്വർണവില. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 53,720 രൂപയിലും ഗ്രാമിന് 6,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയാണ്.
രണ്ടുദിവസത്തെ 400 രൂപയുടെ ഇടിവിനു ശേഷം ശനിയാഴ്ച സ്വര്‍ണവില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.













