ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം.
സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബറേലി റേഞ്ച് ഐ.ജി രാകേഷ് സിങ് ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
മരിച്ചവരില്‍ രണ്ട് പേർ സ്ത്രീകളാണെന്ന് ഐ.ജി (സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതല്‍ പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ആറ് പേർ രാംനഗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലും (സിഎച്ച്സി) ബറേലിയിലെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.
സംസ്ഥാന ദ്രുതകർമ സേനയും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പ്രാദേശികമായി നിർമിച്ച പടക്കങ്ങള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.