ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖ് വീണ്ടും പോലീസ് സ്റ്റേഷനില്‍
ലൈംഗിക പീഡനക്കേസില്‍ നടന് സിദ്ദിഖ് വീണ്ടും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായിരിക്കുന്നത്.
സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാവും ഉണ്ടാവുക. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്ക്കു ന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം ലഭിക്കാം.