ആലപ്പുഴയില്‍ വിജയദശമി പരിപാടിക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു; പൊലീസ് അന്വേഷണം
വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ പ്രീതികുളങ്ങരയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
പ്രദേശത്തെ ക്ളബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുത്തുകഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മുടിയുടെ ഒരു ഭാഗം മുറിച്ചതായി യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആരാണിത് ചെയ്തതെന്ന് യുവതിക്കും വീട്ടുകാർക്കും വ്യക്തമല്ല. എപ്പോഴാണ് മുടി മുറിച്ചതെന്നും അറിയില്ല. സംഭവത്തില്‍ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്കി.
തദ്ദേശവാസികളാണ് ക്ളബ്ബിന്റെ പരിപാടിയില്‍ കൂടുതലും പങ്കെടുത്തത്. അതിനാല്‍ തന്നെ കൃത്യം ചെയ്തത് പുറത്തുനിന്നുള്ളവരാകാൻ സാദ്ധ്യത കുറവാണെന്ന് പൊലീസ് പറയുന്നു.