മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ നിസാരവൽക്കരിച്ച ബിജെപി നേതാവ് വി മുരളീധരനെതിരെ കല്പറ്റ എംഎൽഎ ടി സിദ്ദിഖ്
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുന്തത്തെ നിസ്സാരവത്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ.വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപ്പൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. മുരളീധരന്റെ ഈ പരാമർശത്തിനെതിരെ കല്പറ്റ എംഎൽഎ ടി സിദ്ദിഖ് രംഗത്തുവന്നു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തിൽ മരിച്ചവരെ അപമാനിക്കുന്നതാണ്.
ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നു. ദുരന്തബാധിതരെ വഴിയിലിട്ട് അമ്മാനമാടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അടിയന്തര സഹായം നൽകാൻ എന്ത് റിപ്പോർട്ട് ആണ് ആവശ്യമെന്നും അതിന് വി മുരളീധരനും കേന്ദ്രസർക്കാരും മറുപടി പറയണമെന്നും ആവശ്യപ്പെട്ട സിദ്ദിഖ് സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവൽക്കരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.