ലബനനില്‍ വെടിനിര്‍ത്തലിനൊരുങ്ങി ഇസ്രയേല്‍; ക്യാബിനറ്റ് യോഗം ഇന്ന്
ലബനനില്‍ വെടിനിര്ത്തലിനൊരുങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ്. വിഷയത്തില്‍ ഇന്ന് ഇസ്രയേല്‍ ക്യാബിനറ്റ് യോഗം ചേരും. ടെല്‍അവീവിലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആസ്ഥാനത്താണ് യോഗം.
ഞായറാഴ്ച രാത്രി ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില്‍ വെടിനിര്‍ത്തലിനെപ്പറ്റി ആലോചിക്കാമെന്ന് നെതന്യാഹു അറിയിച്ചത്. ചില തടസങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ടെന്നും ഏതാനും ദിവസത്തിനകം വെടിനിര്‍ത്തല്‍ ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു. ലബനനും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.