തെലങ്കാനയില് ശക്തമായ ഭൂചലനം; റിക്ടര് സ്കെയിലില് 5.3 തീവ്രത രേഖപ്പെടുത്തി
Posted On December 4, 2024
0
9 Views
തെലങ്കാനയിലെ മുളുഗു ജില്ലയില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്ട്ട്. ഇന്ന് പുലര്ച്ചെ 7:27നാണ് റിക്ടര് സ്കെയിലില് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാവുന്നത്. മുളുഗു ജില്ലയ്ക്ക് പുറമെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഹൈദരബാദിലും പ്രകമ്പനം ഉണ്ടായിട്ടുണ്ട്.
ഗോദാവരി നദിയുടെ തീരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. എന്നാല് ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല. ജനങ്ങളോട് ജാഗ്രതായോട് ഇരിക്കാന് അധികൃതര് മുന്നറിയിപ്പ് നല്കി.