സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര
Posted On December 20, 2024
0
28 Views
അന്തരിച്ച തബല മാന്ത്രികൻ സാക്കിർ ഹുസൈന് യുഎസ്സിൽ അന്ത്യനിദ്ര. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ സംസ്കാര ചടങ്ങുകൾ നടന്നതായി സാക്കിർ ഹുസൈന്റെ കുടുംബം വ്യക്തമാക്കി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഏറെനാളായി സാക്കിർ യുഎസിലാണ് താമസിച്ചിരുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ വിടപറഞ്ഞത്. മുംബൈയിൽ ജനിച്ച സാക്കിർ ഹുസൈൻ തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ്. നാല് ഗ്രാമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.