ബാങ്കിന് മുന്നില്‍ നിക്ഷേപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍
ഇടുക്കി: ബാങ്കില്‍ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറായില്ല. തുടർന്ന് മനം നൊന്ത് സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു.