ദുരൂഹതയിൽ മറഞ്ഞ എംഎച്ച് 370 വിമാനത്തിന്റെ തിരച്ചിലിന് വീണ്ടും ജീവന് വെയ്ക്കുന്നു
കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ മലേഷ്യ പുന:രാരംഭിക്കുന്നു .2014 മാര്‍ച്ച് 8 ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബീജിംഗിലീക്ക് പറന്നുയർന്ന വിമാനമാണ് എം.എച്ച് 370 .പറന്നുയർന്ന ഒരു മണിക്കൂറിനുശേഷം, വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധങ്ങളും തടസ്സപ്പെട്ടകായും വിമാനം അപ്രത്യക്ഷമാവുകയും ആയിരുന്നു. 239 പേരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ആകാശത്ത് നിന്ന് അപ്രത്യക്ഷമായത് .
ഏറെ ദുരൂഹതകൾ നിറഞ്ഞ തിരോധാനം .കാണാതായ വിമാനത്തിനായി ലോകത്തിലെ ഏറ്റവും വലതും ചിലവേറിയതുമായ തിരച്ചിലാണ് പിന്നീട് നടന്നത്.വിവിധ ലോക രാജ്യങ്ങളും അന്തരാഷ്ട്ര ഏജന്‍സികളും തിരച്ചില്‍ ഏറ്റുഎടുത്തു.പക്ഷേ തിരച്ചിലുകളെല്ലാം വിഫലം.10 വര്‍ഷത്തിന് ശേഷമാണ് എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ മലേഷ്യ വീണ്ടും പുന:രാരംഭിക്കുകയാണ് .
എം.എച്ച് 370 യുടെ 2014 മാര്‍ച്ച് 8 മുതലുള്ള നാള്‍വഴികളിലൂടെ ഒരു യാത്രപോവാം
2014 മാര്‍ച്ച് 8 മലേഷ്യന്‍ സമയം പുലര്‍ച്ചെ 12.41 നാണ് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബീജിംഗിനെ ലക്ഷ്യമാക്കി എംഎച്ച് 370 വിമാനം പറന്നുപൊങ്ങിയത്. സാഹറി അഹമ്മദ് ഷായെന്ന പരിചയസമ്ബന്നനായ പൈലറ്റായിരുന്നു കോക്ക്പിറ്റില്‍ . യാത്രക്കാരില്‍ മഹാഭൂരിപക്ഷവും ചൈനീസ് പൗരന്മാരായിരുന്നു. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ഫ്രാന്‍സ്, റഷ്യ, ഇറാന് അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും വിമാനത്തിലുണ്ട്. 227 യാത്രക്കാരും 12 ക്രൂ മെമ്ബര്മാരുമടക്കം മൊത്തം 239 മനുഷ്യര്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നു.
53 കാരനായ പൈലറ്റിന് സാഹറി അഹമ്മദ് ഷാക്ക് 30 വർഷത്തെ സേവന പരിചയം . പതിനെട്ടായിരം ഫ്ലയിങ് അവന്റെ അനുഭവസമ്പത്ത് . ഒപ്പം ഉണ്ടായിരുന്ന കോ പൈലറ്റ് ഫാരിക് അബ്ദുൽ ഹമീദിനു ഏഴു വർഷത്തെ സർവീസും 2700 ഫ്ലൈയിങ് അവേഴ്സിന്റെ പരിചയവും.
ആറു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കായി 49 മെട്രിക് ടൺ ഏവിയേഷൻ ഫ്യൂവൽ വിമാനത്തിൽ ഉണ്ടായിരുന്നു. അതായത് ഏഴുമണിക്കൂറിൽ അധികം പറക്കാൻ വേണ്ട ഇന്ധനം കരുതിയിരുന്നു എന്ന സാരം .
ഒരു മണി കഴിഞ്ഞ 8 മിനിറ്റ് ആയപ്പോഴേക്കും വിമാനം മലേഷ്യൻ കോസ്റ്റ് ലൈൻ ക്രോസ് ചെയ്ത് സൗത്ത് ചൈന കടലിനു മുകളിലൂടെ വിയറ്റ്നാമിനെ ലക്ഷ്യമാക്കി പറക്കാൻ ആരംഭിച്ചു .ഈ സമയത്ത് ക്യാപ്റ്റൻ ലമ്പൂർ റഡാർനുമലേഷ്യൻ 370 മെയിന്റയിനിങ് ലെവൽ 350 എന്ന മെസ്സേജ് നൽകി.
തന്റെ ഫ്ലൈറ്റിന്റെ ക്രൂയിസിംഗ് ഓൾട്ടിറ്റ്യൂഡ് പറക്കുന്ന ഉയരം 35000 അടി എന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയത്. മലേഷ്യൻ സമയം ഒരു മണി കഴിഞ്ഞ 19 മിനിറ്റ് ആയപ്പോഴേക്കും ഈ വിമാനം വിയറ്റ്നാമീസ് എയർ ട്രാഫിക് കൺട്രോളിന്റെ പരിധിയിലേക്ക് കടക്കുന്നു. അത് സൂചിപ്പിക്കാനായി ലമ്പൂർ റഡാർ area സെൻട്രൽ നിന്നും എംഎച്ച്370 ലേക്ക് ഒരു സന്ദേശം ചെല്ലുന്നുണ്ട് അതിങ്ങനെയാണ്…. മലേഷ്യൻ 370 കോണ്ടാക്റ്റ് ഹോച് മിൻ 120 ഡെസിമൽ 9… ഇതായിരുന്നു എംഎച്ച്370 വിമാനത്തിൽ നിന്നും പുറംലോകത്തിന് കിട്ടിയ അവസാനത്തെ ട്രാൻസ്മിഷൻ.ഇതുവരെ ദിശയും വിവരങ്ങളും വളരെ വ്യക്തമായി നോര്‍മലായി നടക്കുന്നു.
എന്നാൽ നിമിഷങ്ങൾ കടന്നു പോയപ്പോൾ ഹോച് മിൻ റഡാർ റേഞ്ചിൽ വിമാനം എത്തിയിട്ടില്ല എന്നുള്ളത് വിയറ്റ്നാം അധികൃതർ ശ്രദ്ധിക്കുന്നു അവർ അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം ലഭിക്കാതെ വന്നതോടെ ഉടനടി കോലാലമ്പൂർ ട്രാഫിക് കൺട്രോലിൽ അറിയിക്കുന്നു.
പിറ്റേന്ന് 6 30ന് ബീജിംങ്ങിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം എത്താത്തതിനെ തുടർന്ന് വിമാനം മിസ്സിംഗ് ആയി എന്നുള്ള വാർത്ത സ്ഥിരീകരിക്കുന്നു.സൗത്ത് ചൈന സിക്കും വിയറ്റ്നാമിനും ഇടയ്ക്ക് വച്ചാണ് എം എച്ച് ത്രീ സെവന്റീ റഡാറിൽ നിന്നും പ്രത്യക്ഷമായിരിക്കുന്നത്. അതുകൊണ്ടുതന്നെ അധികൃത തിരച്ചിലുകൾ ഒക്കെയും കേന്ദ്രീകരിച്ചത് ഈ ഒരു സോണിലാണ്.എന്നാൽ ഒരറ്റവും കിട്ടാതെ അന്വേഷണം നീണ്ടുപോകുന്നു.
വിമാനം കാണാതായി നാല് ദിവസത്തിന് ശേഷം അതായത് 2014 മാർച്ച് 12 തിയ്യതി, മലേഷ്യൻ സൈന്യത്തിന്റെ ഡിഫൻസ് റിഡഡാറിൽ എം എസ് ത്രീ സെവന്റി വിമാനം സ്പോട്ട് ചെയ്തു എന്നുള്ള വിവരം ലഭിചു .
രാത്രി രണ്ടു മണി കഴിഞ്ഞ് 22 മിനിറ്റ് ഉള്ളപ്പോൾ ഡിഫൻസ് റഡാർ ഡാറ്റ പ്രകാരം വിമാനം അതുവരെ പോയിക്കൊണ്ടിരുന്ന ദിശയിൽ നിന്നും വ്യതിചലിച്ച് തിരികെ മലേഷ്യയ്ക്ക് കുറുകെ ചെന്ന് മലാക്ക കടലിടുക്ക് കടന്ന് മലേഷ്യയ്ക്ക് പടിഞ്ഞാറ് വച്ച് അതായത് സുമാത്ര വടക്ക് വച്ച് ഡിഫൻസ് റഡാറിന്റെ പരിധി കടന്ന് പോയിരിക്കുന്നു.അത്ഭുതപ്പെടുത്തുന്ന തുമ്പ്.എന്തിനു ഇത്തരത്തിൽ ഒരു ദിശാമാറ്റം…ഇത് ഒരുപാട് ഊഹാപോഹങ്ങൾക്ക് ഇഡാ നൽകി ഹൈജാക്കിങ്, ക്യാപ്റ്റൻ മനഃപൂർവം സൃഷ്ടിച്ച സൂയിസൈഡ് അറ്റംപ്റ് അങ്ങിനെ ഒക്കെ നിഗമനങ്ങൾ ഉണ്ടായെങ്കിലും ഒന്നിനും വ്യക്തത വന്നില്ല.
അടുത്ത തുമ്പ ലഭിച്ചത് സ്പേസിൽ നിന്നുമാണ് . ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഇൻ മാർക്ക് സാറ്റ് ഉപഗ്രഹത്തിൽ നിന്നുമാണ് അത് . എല്ലാ വിമാനങ്ങളും അവരുടെ യാത്രയ്ക്കിടയിൽ ഒരു മണിക്കൂറിനു ഒരിക്കൽ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് പുറപ്പെടുവിക്കുന്ന പതിവ് സിഗ്നലുകൾ പുറപ്പെടുവിക്കാറുണ്ട്.അത്തരത്തിൽ ഒരു സിഗ്നൽ എംഎച്ച്370 ഇൻ മാർക്ക് സാറ്റ് ഉപഗ്രഹത്തിണ് കൈമാറിയിരുന്നു. ഇതുമായി കൂടുതൽ വിശകലനം ചെയ്തപ്പോൾ, നേരത്തെ വടക്കൻ സുമാത്ര പരിസരത്ത് വച്ച് ഡിഫൻസ് അഡാറിന്റെ പരിധി താണ്ടി അപ്രത്യക്ഷമായിട്ടുള്ള വിമാനം അവിടെ നിന്ന് വീണ്ടും തെക്കോട്ട് തിരിഞ്ഞ് ഓസ്ട്രേലിയൻ ദിശയിൽ 6 മണിക്കൂർ നേരം കൂടി മുന്നോട്ടു പറഞ്ഞിട്ടുണ്ട്.
ഇത് പ്രകാരം പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തീരത്ത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എവിടെയെങ്കിലും വിമാനം തകര്‍ന്നിരിക്കാമെന്നാണ് സാറ്റ്ലൈറ്റ് ഡാറ്റ വിശകലനം ചെയ്തിരിക്കുന്നത്.
പിന്നീട് വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. 239 പേരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ആകാശത്ത് നിന്ന് അപ്രത്യക്ഷമായത് ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന രഹസ്യങ്ങളിലൊന്നായി ഇന്നും തുടരുകയാണ്.
കാണാതായ വിമാനത്തിനായി ലോകത്തിലെ ഏറ്റവും വലതും ചിലവേറിയതുമായ തിരച്ചിലാണ് പിന്നീട് നടന്നത്. വിവിധ ലോക രാജ്യങ്ങളും അന്തരാഷ്ട്ര ഏജന്‍സികളും തിരച്ചില്‍ ഏറ്റുഎടുത്തു.
അപകടം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് മലേഷ്യന്‍ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ആദ്യമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയത്. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയിലും നാലര കിലോമീറ്റര്‍വരെ ആഴത്തിലും ആളില്ലാ മുങ്ങിക്കപ്പലുകള്‍ ഉപയോഗിച്ചും അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെയുമായിരുന്നു തിരച്ചില്‍. എന്നിട്ടും വിമാനത്തിന്റെ മുഖ്യഭാഗം കണ്ടെത്താനായില്ല. വിമാനത്തിന് എന്തു സംഭവിച്ചുവെന്ന നിര്‍ണായക വിവരം നല്കാന് കഴിയുന്ന ബ്ളാക്ക്് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു.
വിമാനം കാണാതായ ദിവസം ഒരു വിമാനം ഉയര്‍ന്ന ശബ്ദത്തില്‍ താഴ്ന്നു പറന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ജനുവരി 2017 വിമാനം തകര്‍ന്നുവീണെന്ന് കരുതുന്ന പ്രദേശത്ത് നടത്തിയ തിരച്ചില്‍ പരാജയപ്പെട്ടതോടെ ദൗത്യം അവസാനിപ്പിക്കുന്നതായി ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നിവര്‍ പ്രഖ്യാപിച്ചു. ജനുവരി 2018 വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അമേരിക്കല്‍ സ്വകാര്യക്കമ്ബനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ മലേഷ്യ തിരച്ചില്‍ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. മെയ് 2018 ഓഷ്യന്‍ ഇന്‍ഫിനിറ്റിയും പരാജയപ്പെട്ടതോടെ തിരച്ചില്‍ അവസാനിപ്പിക്കുന്നെന്ന് മലേഷ്യ വീണ്ടും പ്രഖ്യാപിച്ചു.
ഇപ്പോൾ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ മലേഷ്യ വീണ്ടും പുന:രാരംഭിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ 10 വര്‍ഷത്തിനു ശേഷം കടലിലാണ്ടുപോയ എംഎച്ച് 370 എന്ന വിമാനത്തിന്റെ തിരച്ചിലിന് വീണ്ടും ജീവന് വെയ്ക്കുകയാണ്. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ ആ വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നതിന്റെ ദുരൂഹതയുടെ ചുരുള്‍ അഴിക്കാനാണ് ഇപ്പോള്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.