തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ എൽസി, മേരി എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി 19ാം മൈലിൽ, ഓട്ടോയും സ്കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചാണ് അപകടമുണ്ടായത്. ഉള്ളിയേരി മൂത്തമ്മന്‍കണ്ടി സ്വദേശി അര്‍ജുനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.