യുഎപിഎ കേസ്: പിഎഫ്എ മുന്‍ ചെയര്മാന് അബൂബക്കറിന് ജാമ്യമില്ല
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്മാന് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്ന്, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ജസ്റ്റിസുമാരായ എംഎം സുന്ദരേശും രാജേഷ് ബിന്‍ഡലും പറഞ്ഞു.
2022ലാണ് ദേശീയ അന്വേഷണ ഏജന്‍സി അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിനായി വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമപിച്ചത്.