എം.പി.എസ്.സി പരീക്ഷ ചോദ്യപേപ്പറിന് 40 ലക്ഷം രൂപ ആവശ്യപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ
മഹാരാഷ്ട്ര പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പറിന് ഉദ്യോഗാർഥികളോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ പുനെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
എം.പി.എസ്.സി സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഈ അറസ്റ്റ്. ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് ചോദ്യപേപ്പറിന് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. 24 ഉദ്യോഗാർഥികളുടെ പട്ടിക അറസ്റ്റിലായവരിൽ നിന്ന് ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.