മെഴ്സിഡസ് -ബെൻസ് W123 ; പഴയൊരു ലക്ഷ്യൂറി കാർ ,അഞ്ചുലക്ഷം കിലോമീറ്ററൊക്കെ ഇവന് നിസ്സാരം
![](https://sarklive.com/wp-content/uploads/2025/02/e738ec52-a6c9-4e00-87dc-e5c7a0e85927_1140x641-960x640.jpg)
ജർമ്മൻ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് 1975 നവംബർ മുതൽ 1986 ജനുവരി വരെ നിർമ്മിച്ച എക്സിക്യൂട്ടീവ് കാറുകളുടെ ഒരു ശ്രേണിയാണ് മെഴ്സിഡസ് -ബെൻസ് W123. Mercedes-Benz E-Class-ൻ്റെ ഒരു മോഡലായിരുന്നു ആഡംബര കാർ ആയ W123.
ഈ വാഹനം മെഴ്സിഡസിൻ്റെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നായിരുന്നു, അതിൻ്റെ ലൂക്ക് ഡ്യൂറബിലിറ്റി ക്വാളിറ്റി എഞ്ചിനീയറിംഗ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ വാഹനം.
1986 ജനുവരിയിൽ കൂപ്പെകൾക്കും എസ്റ്റേറ്റുകൾക്കും സ്റ്റേഷൻ വാഗണുകൾക്കും വേണ്ടിയുള്ള ഉത്പാദനം അവസാനിക്കുന്നതിന് മുമ്പ് 2.7 ദശലക്ഷം കാറുകളാണ് വിറ്റത് .
ആദ്യ വർഷത്തിൽ ഉൽപാദനം മന്ദഗതിയിലായതിനെത്തുടർന്ന്, ഓർഡറുകൾ നൽകിയ ഉപഭോക്താക്കൾക്ക് ഒമ്പത് മുതൽ പന്ത്രണ്ട് മാസം വരെ നീണ്ട കാത്തിരിപ്പ് നേരിടേണ്ടിവന്നു. കൂടുതൽ പണം നൽകാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് ഉടനടി ഡെലിവറിക്ക് ഒരു കരിഞ്ചന്ത ഉയർന്നുവന്നു. അൽപ്പം ഉപയോഗിച്ച W123 അതിന്റെ യഥാർത്ഥ വിൽപ്പന വിലയേക്കാൾ ജർമൻ കറൻസിയായ ഏകദേശം 5,000 ഡച്ച് മാർക്ക് അതികം നൽകി വാങ്ങുന്ന സ്ഥിതിയും ഉണ്ടായി എന്ന പറയുമ്പോൾ വാഹന പ്രേമികൾക്ക് എത്രമാത്രം മോഹമാണ് w 123 നൽകിയതെന്ന് ഓർക്കണം
W 114/ W 115 സീരീസ് പിന്തുടർന്ന് മിഡ്-സൈസ് ലക്ഷ്വറി സെഡാനായാണ് W 123 രൂപകൽപ്പന ചെയ്തത്.സെഡാൻ, സ്റ്റേഷൻ വാഗൺ, കൂപ്പെ, സലൂൺ തുടങ്ങി വിവിധ ബോഡി ശൈലികളിൽ ഇത് ലഭ്യമായിരുന്നു.
W123 അതിൻ്റെ ശക്തമായ ബിൽഡ് ക്വാളിറ്റി, ആഡംബര സവിശേഷതകൾ, പെർഫോമൻസ് എന്നിവയാൽ വാഹന പ്രേമികളെ തന്നിലേക് ആകർഷിച്ചു. നിരവധി വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ അതായത് 4-സിലിണ്ടർ, 6-സിലിണ്ടർ, ഡീസൽ എഞ്ചിനുകൾ ഉൾപ്പെടെ വിശാലമായ വിപണിയെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ബഹുമുഖ കാറായിരുന്നു ഡബ്ല്യു123
ഈ മോഡൽ ലൈൻ മെഴ്സിഡസ്-ബെൻസ് ഒരു മുൻനിര ബ്രാൻഡായി സ്ഥാപിക്കാൻ സഹായിച്ചു, മാത്രമല്ല നിർമാതാക്കൾ അതിൻ്റെ ഡ്യൂറബിലിറ്റിക്കും വിശ്വാസ്യതയ്ക്കും ഏറെ പരിഗണന നൽകുകയും ചെയ്തു.
W123 അതിൻ്റെ കരുത്തുറ്റ ബിൽഡിനും ഡ്യൂറബിലിറ്റിക്കും പേരുകേട്ടതാണ്. ഈ കാറുകളിൽ പലതും ഇന്നും റോഡിലുണ്ട്, ചിലത് 500,000 കിലോമീറ്ററുകൾ കവിഞ്ഞവയാണ്…എന്നിട്ടും പുലിപോലെ പറക്കുന്നവനാണ് ഡ 123
കൃത്യമായ മെയ്ന്റനെൻസ് നൽകിയാൽ വർഷങ്ങൾക്കിപ്പുറവും ഒരു പ്രശനവും ഇല്ലാതെ ഇവൻ ഓടും
പുറത്തിറങ്ങിയ സമയത്ത്, W123 ഉയർന്ന തലത്തിലുള്ള ആഡംബരത്തിൻ്റെ സവിശേഷതയായിരുന്നു, നന്നായി സജ്ജീകരിച്ച ഇൻ്റീരിയർ, ലെതർ അപ്ഹോൾസ്റ്ററി, എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ എന്നിവ ഉണ്ടായിരുന്നു.കാലം 1976-ആയിരുന്നു എന്നോർക്കണം
സുഗമവും സുഖപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്ന മികച്ച സസ്പെൻഷനും W123 പ്രത്യേകതയായിരുന്നു. വിശാലമായ റിബഡ് ടെയിൽ ലൈറ്റുകൾ, തിരശ്ചീന ഹെഡ്ലാമ്പുകൾ, ഫ്രണ്ട് ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ, പുൾ-ടു-ഓപ്പൺ ഡോർ ഹാൻഡിലുകൾ. വലിയ ഇൻസ്ട്രുമെന്റ് പാനൽ, സെൻട്രൽ റൗണ്ട് വെന്റിലേഷൻ ഔട്ട്ലെറ്റുകൾ, HVAC ( ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ്) കൺട്രോൾ പാനൽ, സെൻട്രൽ ലോക്ക് എന്നിവ ഉപയോഗിച്ച് ഇന്റീരിയർ പരിഷ്ക്കരിച്ചു.
മെഴ്സിഡസ്-ബെൻസ് ഓട്ടോമൊബൈൽ സുരക്ഷയിൽ മുൻനിരക്കാരായിരുന്നു, W123-ൽ ക്രംപിൾ സോണുകൾ, ശക്തമായ സുരക്ഷാ കേജ്, ഹൈ ക്വാളിറ്റി ഡോറുകൾ എന്നിവ ഉൾപ്പെടുന്നു.ക്രാഷ് ടെസ്റ്റുകളിൽ ഈ മോഡൽ സുരക്ഷയ്ക്ക് ഉയർന്ന റേറ്റിംഗ് നൽകി.
ഡീസൽ എഞ്ചിൻ കാര്യക്ഷമത:
W123-ൻ്റെ ഡീസൽ വകഭേദങ്ങൾ അവിശ്വസനീയമാംവിധം ഇന്ധനക്ഷമതയുള്ളവയായിരുന്നു,പേർസണൽ ആവശ്യങ്ങൾക്കായുള്ള ദീർഘദൂര യാത്രകൾക്ക് ജനപ്രിയവും ബിസിനസ്സ്ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ ഫ്യൂവൽ കോസ്റ്റ കോൺട്രോളങ്ങും ആയതിനാൽ രണ്ടു വിഭാഗക്കാർക്കും മികച്ച ഒരു ഓപ്ഷൻ ആയി W123 മാറി .
ഡീസൽ എഞ്ചിനുകളുടെ ഡ്യൂറബിലിറ്റി ആയിരുന്നു W123 കുറിച്ച് പറയുമ്പോൾ ഏറെ പ്രധാനപ്പെട്ടത്.
W123 ൻ്റെ ഡിസൈൻ ഐക്കണികും കാലാതീതവുമാണ്. ചതുരാകൃതിയിലുള്ള ഹെഡ്ലൈറ്റുകളും വൃത്തിയുള്ള ലൈനുകളും ഇന്നും പല കാർ പ്രേമികളും ആകർഷകമായി കണക്കാക്കുന്നു.
W123 മോടിയുള്ളതാണെങ്കിലും, ഒരു ആഡംബര വാഹനം മെയിൻറ്റൈൻ ചെയ്യുക എന്നത് വളരെ ചിലവേറിയ ഒന്നായിരുന്നു…സ്പെയർ പാർട്സിനും അത് പോലെ സർവീസ് ചാർജും സാധാരണക്കാർക്ക് താങ്ങാൻ ആവുന്ന ഒന്നായിരുന്നിട്ടില്ല .ഒരുപക്ഷെ ഏതൊരു ആഡംബര ആഡംബരക്കാരിനും ഉണ്ടാവുന്നതാവു ഈ ചെലവ് .