മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം; സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി
Posted On February 9, 2025
0
101 Views

മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. 130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ മണൽപ്പുറത്ത് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായിരിക്കും.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തലും കൺവെൻഷനായി ഒരുക്കിയിട്ടുണ്ട്. കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025