മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍

കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിച്ച മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ അഭിഷേക് സോണിയും വനിതാ വിഭാഗത്തില്‍ ശ്യാമലി സിംഗും ജേതാക്കളായി. 42.1 കി.മി ഫുള്‍ മാരത്തണില്‍ മധ്യപ്രദേശ് സ്വദേശി അഭിഷേക് 2 മണിക്കൂര്‍ 33 മിനിറ്റ് 38 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 3 മണിക്കൂര്‍ 10 മിനിറ്റ് 59 സെക്കന്‍ഡിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി ശ്യാമലി ഓടിയെത്തിത്. പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍ 2 മണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡില്‍ ഓടിയെത്തിയ കമലാകര്‍ ലക്ഷ്മണ് ദേശ്മുഖ് രണ്ടാം സ്ഥാനവും തെലങ്കാന സ്വദേശി രമേശ് ചന്ദ്ര( 2 മണിക്കൂര്‍ 38 മിനിറ്റ് 56 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശി മാരിപ്പള്ളി ഉമ( മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് 57 സെക്കന്‍ഡ്) രണ്ടാം സ്ഥാനവും മൂന്നു മണിക്കൂര്‍ 25 മിനിറ്റ് 40 സെക്കന്‍ഡില്‍ ഓടിയെത്തിയ സാക്ഷി ആനന്ദ് കസ്ബെ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
21.0975 കി.മീ ഹാഫ് മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി മനോജ് ആര്.എസ് (1 മണിക്കൂര്‍ 12 മിനിറ്റ് 38 സെക്കന്‍ഡ്) ഒന്നാമതെത്തിയപ്പോള്‍ കോഴിക്കോട് സ്വദേശി വിഷ്ണു കെ.കെ (1 മണിക്കൂര്‍ 13 മിനിറ്റ് 13 സെക്കന്‍ഡ്) രണ്ടാം സ്ഥാനവും ഭുവന് ചന്ദ്ര സുയാല്‍(1 മണിക്കൂര്‍ 14 മിനിറ്റ് 18 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണില്‍ തൃശൂര്‍ സ്വദേശി സുപ്രിയ ബി( 1 മണിക്കൂര്‍ 45 മിനിറ്റ് 8 സെക്കന്‍ഡ്), പാലക്കാട് സ്വദേശി ഗായത്രി ജി( 1മണിക്കൂര്‍ 48 മിനിറ്റ് 40 സെക്കന്‍ഡ്), കൊച്ചി സ്വദേശി ബിസ്മി അഗസ്റ്റിന്(1 മണിക്കൂര്‍ 48 മിനിറ്റ് 59 സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷ വിഭാഗം പത്ത് കിലോമീറ്റര്‍ മാരത്തണില്‍ മനു എം(31 മിനിറ്റ് 44 സെക്കന്‍ഡ്),അലക്സ് എസ്( 34 മിനിറ്റ് 35 സെക്കന്‍ഡ്), മനോജ്(34 മിനിറ്റ് 36 സെക്കന്‍ഡ്) എന്നിവര്‍ ജേതാക്കളായി. വനിതാ വിഭാഗത്തില്‍ 39 മിനിറ്റ് ഒമ്പത് സെക്കന്‍ഡുകൊണ്ട് ഓടിയെത്തിയ അനുമോള്‍ തമ്പി ഒന്നാമതെത്തിയപ്പോള്‍ ജിന്‍സി ജി( 42 മിനിറ്റ് 16 സെക്കന്‍ഡ്), ഗൗരി ജി(45 മിനിറ്റ് 40 സെക്കന്‍ഡ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൂടാതെ, മൂന്നു കിലോ മീറ്റര്‍ ഗ്രീന്‍ റണ്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്പെഷ്യല്‍ റണ്‍ എന്നിവയും നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നിന്നുമായി എണ്ണായിരത്തിലധികം പേരാണ് മൂന്നാം സീസണില്‍ പങ്കെടുത്തത്.
രാവിലെ നാലു മണിക്ക് മറൈന്‍ഡ്രൈവ് ഷണ്മുഖം റോഡില്‍ നിന്നാരംഭിച്ച മാരത്തണ്‍ ഫെഡറല്‍ ബാങ്ക് സി.എം.ഒ എംവിഎസ് മൂര്‍ത്തി, ഒളിമ്പ്യന്‍ ഗോപി തോന്നയ്ക്കല്‍, ഡോ. വിമല്‍ കോശി തോമസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍, ശബരി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പുരസ്കാര വിതരണ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡന് എം.പി, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് എക്സി. ഡയറക്ടര്‍ ശാലിനി വാര്യര്‍, ഫെഡറല്‍ ബാങ്ക് സി.എഫ്.ഒ വെങ്കട്ട്രാമന് വെങ്കട്ടേശ്വരന്‍, മാരത്തണ്‍ ഗുഡ്വില് അംബാസിഡര്‍ പ്രാച്ചി തെഹ്ലാന്, ജെയിന് യൂണിവേഴ്സിറ്റി പ്രൊഫ. ലിസി ജൂലിയസ്, എന്നിവര്‍ പങ്കെടുത്തു.