വാഹനാപകടത്തില്‍ നടന് ബിജുക്കുട്ടന് പരുക്ക്
Posted On August 15, 2025
0
9 Views

നടന് ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. വെളുപ്പിന് ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന് സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.