അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍
Posted On August 22, 2025
0
244 Views
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയില്‍ തുടരുകയാണ്. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരന്, ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 കാരന്, ചേളാരി സ്വദേശിയായ പതിനൊന്നുകാരി എന്നിവരാണ് ചികിത്സയിലുള്ളത്. രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരന് രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













