ഓണം ആഘോഷിക്കാൻ മുസ്ലിം കുട്ടികളെ അയക്കരുതെന്ന് വിദ്യാസമ്പന്നയായ ഒരധ്യാപിക

ഏതാഘോഷവും ജാതിയോ മതമോ നോക്കാതെ ആഘോഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. ക്രിസ്തുമസും റംസാനും വിഷുവുമൊക്കെ ഒരുമിച്ചു കൊണ്ടാടുന്നവർ….അങ്ങിനെയിരിക്കുമ്പോളാണ് ഓണം…അതും കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട മതേതര ആഘോഷമായ ഓണം അന്യമതസ്ഥരുടേതാണ് ….അതുകൊണ്ട് തന്നെ ഇസ്ലാം മത വിഭാഗത്തിൽ പെട്ട കുട്ടികളെ അതിൽ പങ്കെടുപ്പിക്കാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാസമ്പന്നയായ ഒരധ്യാപിക ഇസ്ലാം വിഭാഗത്തിൽ പെട്ട മാതാപിതാക്കൾക്ക് സന്ദേശം അയച്ചിരിക്കുന്നു…
വിശ്വസിക്കാൻ ആവുന്നില്ല അല്ലെ…അതെ നമ്മുടെ ഈ കേരളത്തിലാണ് ഇത്രയും നെറികേട്ടൊരു അദ്ധ്യാപിക കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്….എന്തിനാണ് ഈ വിഷം വളർന്നു വരുന്ന തലമുറയ്ക്കുള്ളിൽ കുത്തി വെയ്ക്കുന്നത് ….ജാതിക്കും മതത്തിനും അപ്പുറം നാമെല്ലാം ഒന്നാണ് എന്ന ബോധ്യം കുട്ടികളിൽ വരലർന്നു വരൻ വേണ്ടിയാണു സർക്കാരും മറ്റു സംഘടനകളും ഇത്തരം ആഘോഷങ്ങൾ സ്കൂളുകളിലും മത്തു പൊതു ഇടങ്ങളിലും ഒക്കെ സംഘടിപ്പിക്കുന്നത് …അപ്പോഴാണ് ഇത്തരം ജാതിവെറിയന്മാർ കളം നിറഞ്ഞാടുന്നത്.
ഇനി കാര്യത്തിലേലിയ വരാം….
സ്കൂളിലെ ഓണാഘോഷ പരിപാടികളില്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാർഥികളെ പങ്കെടുക്കാൻ അനുവദിക്കരുത് എന്ന തരത്തില്‍ അധ്യാപകർ രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തായതോടെയാണ് കഥയുടെ ചുരുളഴിയുന്നത്….
തൃശ്ശൂർ പെരുമ്ബിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപകരാണ് ഇത്തരത്തില്‍ സന്ദേശം അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നല്കിയ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് അധ്യാപകരാണ് വിദ്യാർഥികളുടെ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. സ്കൂളില്‍ ഓണാഘോഷം നടക്കുമ്ബോള്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാർഥികള്‍ പങ്കെടുക്കരുത്. മക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന തരത്തിലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടുള്ള സന്ദേശത്തില്‍ പറയുന്നത്.
ശബ്ദസന്ദേശത്തില്‍ അധ്യാപിക പറയുന്നത് ഇങ്ങനെ; ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള് ഒരുതരത്തിലും പങ്കുകൊള്ളാൻ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല. വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള് ഒത്തുപോകാൻ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാൻ നമ്മള് ഓരോരുത്തരും ശ്രദ്ധിക്കണം.
ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെ സ്കൂളിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മും ഡിവൈഎഫ്ഐയും ഇതിനോടകം പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം പ്രകടനം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം, ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്ന് സ്കൂള്‍ അധികൃതർ വ്യക്തമാക്കി. ഈ ശബ്ദസന്ദേശവുമായി സ്കൂള്‍ അധികൃതർക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല അധ്യാപകർ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചതെന്നും സ്കൂള്‍ പ്രിൻസിപ്പല്‍ പറഞ്ഞു. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
എന്റെ പൊന്നു ടീച്ചറെ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു…. ഇവിടെ ഹിന്ദുവും ക്രിസ്റ്റിനും ഇസ്ലാമും എല്ലാം ഒന്നാണ്….ഞങ്ങൾക്ക് അപ്പിക്കേഷൻ ഫോമുകളിൽ മാത്രമേ ജാതിയും മതവും ഉള്ളു…മറ്റെവിടെയും മനുഷ്യരായ ഞങൾ ഒറ്റക്കെട്ടാണ് ….റോഡരികിൽ oruvan രക്തത്തിൽ കുളിച്ചു കിടക്കുന്നവന്റെ ജീവൻ മതം നോക്കി ഇവിടെ രക്ഷിക്കാതിരിക്കില്ല …..ഫുൾ A + വാങ്ങുന്നത് ആമിനയെ വിഷ്ണുവോ മേരിയോ ആയിക്കൊള്ളട്ടെ ഞങ്ങൾക്കത് ഞങ്ങളുടെ സ്വന്തം കുഞ്ഞാണ് …..അതുകൊണ്ട് ടീച്ചര്‍ വെറുതെ തീ കൊണ്ട് തല ചൊറിയണ്ട….അതിനത്ര സുഖമൊന്നുമില്ല ….