എൻജിൻ ഓയിൽ മാത്രം കുടിച്ച് ജീവിക്കുന്ന ”ഓയിൽ കുമാർ” ദിവസവും മൂന്നര ലിറ്റർ പെട്രോൾ കുടിക്കുന്ന ചെൻ ഡേജുൻ

കർണ്ണാടകക്കാരനായ കുമാർ എന്നയാളുടെ ഭക്ഷണരീതിയാണിപ്പോൾ ഇൻസ്റ്റ ഗ്രാമിലൂടെ വൈറലായി മാറുന്നത്. സാധാരണഗതിയിൽ എല്ലാവരും റൊട്ടിയോ ചോറോ പോലുള്ള ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ പ്രധാനമായും എഞ്ചിൻ ഓയിൽ മാത്രമാണ് ഉള്ളത്.
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്.
വൈറൽ ആയ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു കൊണ്ട് കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ എടുത്ത് കുടിക്കുകയാണ്.
എന്നാൽ ഇത്രയും വര്‍ഷം എൻജിൻ ഓയിൽ കുടിച്ചിട്ടും കുമാറിന് ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന് ഒരു ആശുപത്രിയിലും പോകേണ്ടി വന്നിട്ടില്ല. അങ്ങനെയുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ശ്രീ അയ്യപ്പന്റെ അനുഗ്രഹംകൊണ്ടാണ് തനിക്ക് ഇങ്ങനെ അതിജീവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദിവ്യമായ പിന്തുണയില്ലാതെ ഇത്രയധികം വർഷം ഇങ്ങനെയൊരു അസാധാരണ ആഹാരരീതിയിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
എന്നാൽ എഞ്ചിന് ഓയില്‍ ശരീരത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. എന്‍ഞ്ചിന്‍ ഓയിലിന്റെ മണം ശ്വസിക്കുന്നതും പോലും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
എഞ്ചിന് ഓയില്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ്. എണ്ണ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ഉണ്ടാകുന്ന വീക്കം, ശ്വാസകോശ കലകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയവയ്ക്കാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ് എന്ന് പറയുന്നത്. ശ്വാസം മുട്ട് ഉണ്ടാകുന്നതിലൂടെ ന്യുമോണിയ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എഞ്ചിന് ഓയില്‍ കുടിക്കുമ്പോള്‍ വായ, തൊണ്ട, ആമാശയം എന്നിവയ്ക്ക് പൊള്ളലേല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് കരളിനെയും വൃക്കയെയും ദോഷകരമായി ബാധിക്കാുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇതേപോലെ 48 വർഷത്തോളമായി പെട്രോൾ കുടിച്ച് ജീവിക്കുന്ന ഒരാളുമുണ്ട്. ചൈനയിലെ ഷുജിയാങിലാണ് ചെൻ ഡേജുൻ എന്ന മനുഷ്യൻ പെട്രോൾ കുടിച്ച് ജീവിക്കുന്നത്. ഇയാൾ 3 മുതൽ മൂന്നര ലിറ്റർ പെട്രോൾ വരെയാണ് ദിവസവും കുടിക്കുന്നത്.
1969 മുതലാണ് ചെൻ പെട്രോൾ കുടിക്കാൻ ആരംഭിച്ചത്. എന്നാൽ ഭയങ്കരമായ ചുമയും നെഞ്ച് വേദനയും വന്ന ചെന്നിനെ സഹായിക്കാൻ ഡോക്ടർമാർക്കൊന്നും കഴിഞ്ഞില്ല. പിന്നീട് ആരോ പറഞ്ഞതനുസരിച്ച് ഇയാൾ മണ്ണെണ്ണ കുടിക്കാൻ ആരംഭിച്ചു. വീണ്ടും 2001 ലാണ് വീണ്ടും പെട്രോൾ കുടിക്കാൻ ആരംഭിക്കുന്നത്.
പെട്രോളിന്റെയും എൻജിൻ ഓയിലിന്റെയും ഒക്കെ വില വെച്ച് നോക്കിയാൽ ഇവരൊക്കെ വളരെ ആര്‍ഭാടപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത് എന്ന് പറയേണ്ടി വരും. എട്ടുലിറ്ററർ എൻജിൻ ഓയിലും, മൂന്നര ലിറ്റർ പെട്രോളും നിത്യേന കുടിക്കാൻ നല്ലൊരു തുക തന്നെ ചെലവാക്കേണ്ടി വരും.