പോസ്റ്റ് മുക്കിയോടുന്ന ബിആർഎം ഷഫീറും സൈബർ കൊങ്ങികളും; പബ്ലിക് ടോയ്ലറ്റിൽ സ്ത്രീകളുടെ പടം വരച്ച്, ഫോൺ നമ്പർ എഴുതി വെക്കുന്ന കോൺഗ്രസ്സ് സംസ്കാരം

കോൺഗ്രസ്സുകാരും കൂടെയുള്ള ചിലരും ചേർന്ന് നടത്തിയ പറവൂരിലെ വ്യാജ ആരോപണം പുലിവാലായി മാറി. പോസ്റ്റുകൾ ഇട്ടവരൊക്കെ അത് മുക്കിതുടങ്ങി. കോൺഗ്രസ്സിന് വേണ്ടി മണ്ടത്തരങ്ങൾ മാത്രം വിളിച്ച് പറയുന്ന ബിആർഎം ഷഫീറും പോസ്റ്റ് പിൻവലിച്ച് മുങ്ങിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുന്നതെന്ന് സി.പി.എം നേതാവ് കെ.ജെ.ഷൈൻ ടീച്ചർ പറഞ്ഞു. മാത്രമല്ല പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല എന്നും, കോൺഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അവർ പറഞ്ഞു. കാരണം കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസിലെ ഒരു പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ, തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ ഉൾപ്പടെ പരാതിപ്പെടുകയായിരുന്നു. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു കോൺഗ്രസ് നേതാവും വിളിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിനൊപ്പമാണ് കെ.ജെ ഷൈൻ വാർത്താസമ്മേളനം നടത്തിയത്.
തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ എല്ലാ തെളിവുകളും സഹിതം പരാതി നല്‍കുമെന്ന് ഇന്നലെ അവർ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സി.പി.എം എം.എൽ.എയെ വനിതാ നേതാവിന്റെ വീട്ടിൽവെച്ച് ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി എന്ന തരത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയോട് ചേർത്ത് വെച്ചാണ് കെ.ജെ ഷൈനിനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളാണ് ഇവ പ്രചരിപ്പിച്ചത്.
ആദ്യം ഒരു ഫേക് ഐഡിയിൽ നിന്നും പോസ്റ്റ് വരുന്നു. അത് പറവൂരിലെ കോൺഗ്രസ്സ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി ഏറ്റെടുക്കുന്നു. സ്ത്രീ വിഷയം ആയത് കൊണ്ട് കെ എം ഷാജഹാൻ എവിടുന്നോ ഓടി വന്നു ഒരു വീഡിയോ ഇറക്കുന്നു. ബിആർഎം ഷഫീർ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ അത് ആഘോഷമാക്കി മാറ്റുന്നു.
എന്നാൽ വാർത്ത വന്നത് കോൺഗ്രസ്സ് പാത്രത്തിൽ അല്ലെന്നും, ഔദ്യോഗികമായി കോൺഗ്രസിന്റെ നേതാക്കളാരും പോസ്റ്റുകൾ ഇട്ടിട്ടില്ല എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. ഈ ബിഈ ആർഎം ഷഫീർ എന്ന നിലവാരമില്ലാത്ത വ്യക്തി, കെപിസിസി സെക്രട്ടറി സ്ഥാനം വഹിക്കുന്ന ആളുമാണ്. അത് ഷിയാസ് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
സാംസ്കാരിക പ്രവര്ത്തകന് എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന പറവൂരിലെ ഗോപാലകൃഷ്ണന് ചെട്ടിശ്ശേരി എന്നയാളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും കെ.ജെ.ഷൈന്‍ പറഞ്ഞു.
തന്റെ പറവൂരിലെ വീട്ടിൽ ഭർത്താവിനൊപ്പമാണ് കെ ജെ ഷൈൻ ടീച്ചർ പത്രസമ്മേളനം നടത്തിയത്. ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് തന്നോട് കുറച്ച് ദിവസം മുന്നേ പറഞ്ഞത് ടീച്ചറെ, ഒന്ന് കരുതിയിരുന്നോ, ഒരു ബോംബ് വരുന്നുണ്ട് എന്നാണ്. ടീച്ചറെയും ഒരു എംഎൽഎയെയും കൂട്ടി ഒരു സാധനം വരുന്നുണ്ട്. എന്ത് കേട്ടാലും വിഷമിക്കരുത് എന്നാണ് അയാൾ പറഞ്ഞത്. ഇത് പ്ലാൻ ചെയ്ത നടത്തിയ ഒരു ആക്രമണമാണ്. പക്ഷെ കോൺഗ്രസ്സുകാർ ആയത് കൊണ്ട്, അത് പാളിപ്പോയി.
ചില മാനസിക വൈകൃതങ്ങൾ ഉള്ളവർ ഇങ്ങനെയാണ്. ബസ് സ്റ്റാൻഡിലെയും ട്രെയിനിലെയും പബ്ലിക് ടോയ്ലറ്റിൽ ഇവർ സ്ത്രീകളുടെ പടം വരച്ച് വെക്കും. അതിന് താഴെ തങ്ങൾക്ക് വിരോധമുള്ളവരുടെ ഫോൺ നമ്പറും എഴുതി വെക്കും. അതെ പണിയാണ് ഇവിടെ കോൺഗ്രസ്സുകാരും കാണിച്ചത്. ലൈംഗിക അപവാദം, സ്ത്രീ എന്നൊക്കെ കേട്ടതോടെ ഓടിവന്ന് തല വെച്ചതാണ് ഷാജഹാൻ, ഇപ്പോൾ തല ഊരാൻ ഓടി നടക്കുകയാണ്.
സ്ത്രീകൾ ഉൾപ്പെട്ട ഏതു വിഷയത്തിലും ഇക്കൂട്ടർ ആദ്യം തിരയുന്നത് രതിയാണ്. അത് ഇല്ലെങ്കിൽ ഊഹിച്ചെടുത്ത്, ഇക്കിളി കഥ ഉണ്ടാക്കി സ്വന്തം വാളിലും മറ്റുള്ളവരുടെ കമൻ്റ് ബോക്സിലും കൊണ്ട് പോയി തട്ടും. അത് തന്നെയാണ് ഷൈൻ ടീച്ചറിനെതിരെയും നടക്കുന്നത്.
സിപിഐഎം നേതാവും അധ്യാപികയും പ്രഭാഷകയും അമ്മയും ഒരു മുത്തശ്ശിയും കൂടെയായ
ഷൈൻ ടീച്ചർക്കെതിരെ ഉണ്ടായ സൈബർ ആക്രമണം എന്തായാലും കുറച്ച് കടന്ന് പോയി. ഓടി നടന്നു ഇൻബോക്സിൽ ഒലിപ്പിക്കുകയും, ഗർഭം കലക്കൻ മരുന്ന് വരെ കൊടുക്കുന്നവനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാൻ കോൺഗ്രസ്സ് കുറെ കഷ്ട്ടപ്പെടുന്നുണ്ട്.
കോൺഗ്രസ്സിലെ ഏറ്റവും വലിയ മണ്ടൻ ശ്രീദേവ് സോമൻ ആണെന്ന് പലരും പറയുന്നു എങ്കിലും, അത് മറ്റാരുമല്ല താൻ തന്നെയാണെന്ന് ബിആർഎം ഷഫീറിന് തെളിയിക്കാൻ കിട്ടിയ ഒരു അവസരം കൂടെയാണ് ഈ വ്യാജ ആരോപണം. അത് ഷഫീർ പതിവ് പോലെ ഭംഗിയായി ചെയ്തിട്ടുമുണ്ട്.