പാക് അധിനിവേശ കശ്മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര് കൊല്ലപ്പെട്ടു
പാക് അധിനിവേശ കശ്മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര് കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പാകിസ്താന് സുരക്ഷാ സേനയുമാണ് ഏറ്റുമുട്ടിയത്. 200-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധികൃതരെ അറിയിച്ചു.








