കാലിക്കറ്റ് സര്‍വകലാശാലയിൽ നിരവധി ഒഴിവുകൾ

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില്‍ ആരംഭിക്കുന്ന നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്ക് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ uoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിലെ കരാറടിസ്ഥാനത്തിലുള്ള സ്വിമ്മിങ് ട്രെയിനർ ( പുരുഷൻ – ഒന്ന്, സ്ത്രീ – ഒന്ന് ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭുമുഖം സെപ്റ്റംബർ 26-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 24-ന് നടക്കും. പരിസ്ഥിതി ശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ ബിരുദാനന്തര ബിരുദവും മറ്റ് അധ്യാപക യോഗ്യതയുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.