കോൺഗ്രസിൽ സമൂലമാറ്റങ്ങൾ വേണമെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസിൽ സമൂലമാറ്റങ്ങൾ വേണമെന്ന് രമേശ് ചെന്നിത്തല. ചിന്തൻ ശിബിറിന്റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല ഈ നിർദേശം മുന്നോട്ട് വെച്ചത്. എല്ലാ ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിച്ച് മുപ്പത് ലക്ഷം പേർക്ക് ഒരു ഡിസിസി എന്ന നിലയിലേക്ക് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതമൊട്ടുക്കും യാത്ര നടത്തണമെന്നും പാർട്ടിയുടെ പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഫണ്ട് ശേഖരണ ക്യാമ്പയിന് നടത്തണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
നിലവിലുള്ള ജംബോ കമ്മിറ്റികളെ ഒഴിവാക്കി ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന കാര്യത്തിൽ ധാരണയിലെത്തുകയാണ് ആദ്യമായി ചെയ്യേണ്ടതെന്നും ഇതിന് കോൺഗ്രസ് ഭരണഘടയിൽ മാറ്റം വരുത്തണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചു. പ്രധാന നഗരങ്ങളിൽ പ്രത്യേകം ഡിസിസികൾ എന്ന ആശയവും മുന്നോട്ട് വെച്ചു. പരമാവധി ഡിസിസി അംഗങ്ങളുടെ എണ്ണം മുപ്പതായി നിജപ്പെടുത്തണം. ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസിക്ക് നൽകണം തുടങ്ങി നിരവധി നിർദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഡൽഹിയിൽ ചേരുന്ന ചിന്തൻ ശിബിറിൽ ഇത്തരം കാര്യങ്ങൾ വിശദമായി പരിഗണിക്കും.
Content Highlight: Ramesh Chennithala put up suggestions for big changes in party before Congress Chintan Shivir.