ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 1300ലേറെ സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ചിലയിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ സുരക്ഷാ വിന്യാസത്തിലാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് എങ്കിലും പ്രശ്ന ബാധിത ബൂത്തുകളില്‍ 5 മണിയോടെ പോളിംഗ് അവസാനിക്കും. ആദ്യഘട്ടത്തില്‍ കണ്ട റെക്കോര്‍ഡ് പോളിംഗ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും













