ജോ ജോസഫുമായി പൂഞ്ഞാറുകാരനെന്ന നിലയിലുള്ള ബന്ധം മാത്രം; ആവശ്യപെട്ടാൽ ബി ജെ പിക്കായി പ്രചരണത്തിന് ഇറങ്ങുമെന്ന് പി സി ജോർജ്
ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യു ഡി എഫിന്റെ ആരോപണം നിഷേധിച്ച് പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി പൂഞ്ഞാറുകാരനെന്ന നിലയിലുള്ള ബന്ധം മാത്രമേയുള്ളൂവെന്ന് പി സി ജോര്‍ജ് പറഞ്ഞു.
തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബി ജെ പിയാണെന്നും ആവശ്യപ്പെട്ടാല്‍ ബി ജെ പിക്കായി പ്രചരണത്തിനിറങ്ങുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പി സി ജോർജുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
“സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പി സി ജോർജ് പറഞ്ഞു ഈ സ്ഥാനാർത്ഥി എന്റെ സ്വന്തം പയ്യനാണ്. എന്നെ കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് എറണാകുളത്തേക്ക് പോയത് സ്ഥാനാർത്ഥിയാകാൻ. വാ തുറന്നാൽ വിഷം മാത്രം വമിക്കുന്ന, തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് വരുന്ന ആളെയാണ് സി പി എം സ്ഥാനാർത്ഥിയാക്കുന്നത്. അതാണ് ഞങ്ങളുടെ ചോദ്യം.”
ഇതായിരുന്നു വി ഡി സതീശന്റെ പ്രസ്താവന.
അതേസമയം, തൃക്കാക്കരയിലെ യു ഡി ഫ് സ്ഥാനാർഥി ഉമ തോമസും എൽഡിഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എ എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂര്‍ണമായി. ആദ്യം ആം ആദ്മി കൂടി മത്സര രംഗത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ പിന്‍വാങ്ങുകയായിരുന്നു.
Content Highlight: Will do election campaign for BJP if asked for: PC George