നെക്സ്റ്റ് “തള്ളൽ” ഓൺ ദി സ്റ്റേജ് !!!
ഒന്നാം സമ്മാനം പതിവുപോലെ പാകിസ്ഥാൻ ഫീല്‍ഡ് മാർഷല്‍ അസിം മുനീറിന്
ഇന്ത്യയുമായി സമ്ബൂര്‍ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്…ഇതിനാല്‍ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.” ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാന്‍ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാന്. അഫ്ഗാനിസ്ഥാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ തുടരാന്‍ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂര്‍ണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല” ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇസ്ലാമാബാദ് പൂര്‍ണ്ണ ജാഗ്രതയില്‍ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന് സിന്ദൂറിനെ ”88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍” എന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന് പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്ലാമാബാദ് ശ്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതൊക്കെ എന്തു
ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീറം പതിവ് പോലെ അരങ്ങിൽ തകർക്കുന്നുണ്ട് . പാകിസ്ഥാൻ സൈന്യത്തെ പുകഴ്ത്തിയായിരുന്നു ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്റെ മുന്നിലുള്ള മുനീറിന്റെ പ്രസ്താവന.
പാകിസ്ഥാൻ സൈന്യം അള്ളാഹുവിന്റെ സൈന്യമാണെന്നും ഒരു മുസ്ലീം അള്ളാഹുവില്‍ വിശ്വസിക്കുമ്ബോള്‍ ശത്രുവിന് നേരെ എറിയുന്ന മണ്ണ് പോലും ഒരു മിസൈലായി മാറുമെന്നുമാണ് അസിം മുനീർ പറയുന്നത് .എന്നാൽ അള്ളാഹു എന്ന പവിത്രമായ പദം ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ലാത്ത പാകിസ്ഥാൻ കരസേനാ മേധാവിയോട് എന്തു പറയാനാണ് ….ഭീകര വളർത്താൻ ഒരു ദൈവവും കൂട്ടുനിൽക്കില്ല എന്ന അറിയാത്ത അസീം മുനീർ തങ്ങളോട് സഹതാപം മാത്രം …. ആരെങ്കിലും വീണ്ടും പാകിസ്ഥാനെതിരെ യുദ്ധം അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അവർക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അസിം മുനീർ ഭീഷണിപ്പെടുത്തി…
മാത്രമല്ല മെയ് 7 മുതല്‍ 10 വരെ ഇന്ത്യയുമായി നടന്ന യുദ്ധത്തില്‍ പാകിസ്ഥാൻ വിജയം നേടിയെന്നും മുനീർ അവകാശപ്പെട്ടു. ഇന്ത്യൻ ആക്രമണങ്ങളെ പാകിസ്ഥാൻ സൈന്യം ശക്തമായി ചെറുത്തു തോല്‍പ്പിച്ചുവെന്നാണ് മുനീർ പറയുന്നത്.“ഇന്ത്യയുമായുള്ള യുദ്ധത്തില്‍ അള്ളാഹു നമ്മെ തലയുയർത്തി നില്ക്കാൻ സഹായിച്ചു.നമ്മളെ ജയിപ്പിച്ചു . ഒരു മുസ്ലീം അള്ളാഹുവില്‍ വിശ്വസിക്കുമ്ബോള്‍, ശത്രുവിന് നേരെ എറിയുന്ന പൊടി ഒരു മിസൈലായി മാറും. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചാണ് നമ്മള് നമ്മുടെ കടമകള്‍ നിർവഹിക്കുന്നത്. അല്ലാഹുവിന്റെ സഹായത്തോടെയാണ് പാകിസ്ഥാൻ ശത്രുവിനെതിരെ പോരാടുന്നത്. പാകിസ്ഥാൻ ആർമി അല്ലാഹുവിന്റെ സൈന്യമാണ്; നമ്മുടെ സൈനികർ അല്ലാഹുവിന്റെ നാമത്തില്‍ ശത്രുവിനെതിരെ പോരാടുന്നു.” – അസിം മുനീർ പറഞ്ഞു.
അപ്പോൾ ഇന്ത്യയിൽ ഉള്ള ഇസ്ലാം മത വിശ്വാസികളെ രാജ്യം നോക്കി അള്ളാഹു മാറ്റി നിർത്തുമോ…ജാതിയും മതവും ഒക്കെ മാറ്റി വെച്ച് ഇന്ത്യക്കാർ മുഴുവനായി വിശ്വസിക്കുന്ന നാമമാണ് അള്ളാഹു എന്നത്….മതം എന്നതിനെ ഭീകരതയ്ക്ക് മാത്രം ഉള്ള ആയുധമാക്കി മാറ്റിയ മേധാവിമാറുള്ള ഒരു രാജ്യത്തിന് ഇത്തരം വീരവാദം കേൾക്കാനും ജീവിതം കണ്മുന്നിൽ ഇല്ലാതാവുന്നത് കണ്ടു നിൽക്കാനും മാത്രമാവും എന്നും വിധി …. എന്നും പറയാറുള്ളത് പോലെ തള്ളാൻ മുനീറിനെ കഴിഞ്ഞേ ഉള്ളു …ആ കാര്യത്തിൽ കുറെ കപ്പ്…. പാകിസ്ഥാൻ വാങ്ങികൂട്ടിയിട്ടുണ്ട്












