രാഹുൽ മാങ്കൂട്ടത്തിൽ വികാരങ്ങളും വിചാരങ്ങളും പകർന്നുകൊടുക്കാൻ കഴിവുള്ളവനെന്ന് കെ സുധാകരൻ; പടിയടച്ച് പിണ്ഡം വെക്കണമെന്ന് വനിതാ നേതാക്കൾ
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസും യുഡിഎഫും കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ്. വിമതരുടെ ശല്യം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എന്ന സ്ത്രീലമ്പടൻ കൂടി ഒളിപ്പിച്ച് വെക്കേണ്ട ഗതികേടിലാണ് പാർട്ടി.
ആകെയുള്ള 569 വിമതരിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളാണ്. 69 വിമതരുള്ള പാലക്കാട്ട് പ്രമുഖർ പാർടി വിട്ടു പോകുകയും ചെയ്തു. മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പും കോൺഗ്രസിനെതിരെ പലയിടത്തും മത്സരിക്കുന്നു. കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പണംവാങ്ങി സീറ്റുകൾ വിറ്റെന്ന് വെളിപ്പെടുത്തി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കൽ സ്ഥാനം രാജിവച്ചതും തിരിച്ചടിയായി.
ഇപ്പോൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തകിടം മറിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സജീവമായത്. പെൺകുട്ടിയെ സമ്മർദം ചെലുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുമായ തെളിവുകൾ കോൺഗ്രസ് നേതാക്കൾക്ക് പ്രതിരോധിക്കാൻ കഴിയുന്നില്ല. രാഹുൽ ഈ ആരോപണം നിഷേധിച്ചിട്ടില്ല. നടപടി സംബന്ധിച്ച് കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുമ്പോൾ കോൺഗ്രസ്സിന്റെ അവസ്ഥ മനസ്സിലാകും.
ചില കോൺഗ്രസ് നേതാക്കൾ രാഹുലിനെ ഉടൻ രാജി വയ്പിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പിൻവലിക്കണമെന്നും വാദിക്കുന്നുണ്ട്. എന്നാൽ ഷാഫി പ്രണമിലും മുസ്ലിം ലീഗുമാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുള്ളത്. പരിപൂർണമായും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും സ്വീകരിക്കുന്നത്. വേണുഗോപാലിന്റെ പിന്തുണയോടെയാണ് പാലക്കാട് രാഹുലിനെ വീണ്ടും സജീവമാക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയത്. മുസ്ലിം ലീഗും ഇതിന് പച്ചക്കൊടി കാണിച്ചു.
ഇപ്പോളും വോയ്സ് വോയ്സ് മെസേ ജൂം വാട്സാപ്പ് ചാറ്റും നിഷേധിക്കാത്ത രാഹുൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് ഇതിനെല്ലാം നിയമപരമായ അവകാശമുണ്ട് എന്നാണ്. എന്താണ് ഇതിൽ നിയമവിരുദ്ധമായി താൻ ചെയ്തത് എന്നാണ് അയാൾ ചിരിച്ച് കൊണ്ട് ചോദിക്കുന്നത്.
യൂത്ത് കോൺഗ്രസിലും വലിയ പൊട്ടിത്തെറിയാണ് ഇൗ വിഷയത്തിൽ ഉയരുന്നത്. ‘സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’ എന്നാണ് യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടത്. നിരവധി പ്രവർത്തകർ ഇവർക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.
പ്രണയം നടിച്ചും കുട്ടിയെ വേണമെന്ന് തെറ്റിദ്ധരിപ്പിച്ചും, ഗര്ഭിണിയാകാൻ നിർബന്ധം പിടിച്ചും ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം ഉപേക്ഷിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഗർഭിണിയാകാൻ സമ്മർദ്ദം ചെലുത്തുന്നതാണ് വാട്സാപ്ചാറ്റ്. പിന്നീട് ഗർഭം അലസിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതാണ് ഫോൺസംഭാഷണം.
ഷാഫി പറന്പിൽ മാധ്യമങ്ങളോട് ഇൗ വിഷയത്തിൽ ‘ഒന്നും പറയാനില്ല’ എന്ന് പറഞ്ഞത് രാഹുലിനുള്ള പിന്തുണ തന്നെയാണ് കാണിക്കുന്നത്. ഷാഫി അനുയായികൾക്ക് നൽകിയ നിർദേശം രാഹുലിനെ പരമാവധി പരിപാടികളിൽ പങ്കെടുപ്പിക്കാനാണ്.
ഇപ്പോൾ സിനിമയിൽ വേഷമൊന്നും ഇല്ലാത്ത കുറച്ച് നടിമാരും രാഹുലിന് ജയ് വിളിക്കാൻ ഇറങ്ങിയിട്ടുണ്ട്. അതേപോലെ തന്നെ രാഹുലിനെ പിന്തുണക്കാൻ ചില സംഘ പരിവാർ പ്രൊഫൈലുകളും ലീഗ് പ്രോഫോയിലുകളും കൈ കോർത്ത് നിൽക്കുന്നുമുണ്ട്. വയനാട്ടിലേക്ക് പിരിച്ച കാശ് കോൺഗ്രസും യൂത്ത് കോൺഗ്രസ്സും എന്ത് ചെയ്തു എന്നതിന് ഒരു ഉത്തരം കൂടിയാണ് ഇത്.
കേരള നിയമ സഭ കണ്ട ഏറ്റവും വലിയ പെൺവേട്ടക്കാരൻ ആണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്നേഹം നടിച്ച് പെൺകുട്ടികളെ കാമ പൂർത്തീകരണത്തിന് ഉപയോഗിക്കുകയും, പിന്നീട് കടുത്ത മാനസിക സംഘർഷങ്ങളിലേക്കും, തള്ളി വിടുന്ന ഒരു എംഎൽഎ. ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആൾ തന്നെയാണ് രാഹുൽ.
പേര് മാങ്കൂട്ടത്തിൽ എന്നാണെങ്കിലും ഒരു കൂട്ടത്തിലും, മനുഷ്യന്മാരുടെ കൂട്ടത്തിൽ പോലും ചേർക്കാൻ പറ്റാത്തവനാണ് ഈ സ്ത്രീലമ്പടനായ കോൺഗ്രസ്സ് എംഎൽഎ. ഇയാൾ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ അനന്തര ഫലങ്ങൾ ഡിസംബർ പതിമൂന്നിന് അറിയാൻ കഴിയും.













