ഒരു കുട്ടിയോടും ഒരു അമ്മയും ഇങ്ങനെ ചെയ്യരുത്; എന്നിട്ട് ആ കുട്ടിയെ ക്രൂരമായി അപമാനിക്കുന്ന പബ്ലിക് പോസ്റ്റും
തന്റെ പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി ചില ന്യായയീകരണങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടുവയസുള്ള തന്റെ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണ് ഇതൊക്കെ എന്നുമാണ് യുവതിയുടെ വിശദീകരണം.
കുട്ടിയോട് ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന് ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് കെട്ടിച്ചമച്ച കഥയാണ് ഇപ്പോൾ ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നുണ്ട്. കേസും പ്രശ്നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി മുൻ ഭർത്താവ്റിനോട് ആവശ്യപ്പെടുന്നുണ്ട്.
ഇത് കൂടാതെ മറ്റു ചില കാര്യങ്ങളും അവർ ഫേസ്ബുക്കിൽ എഴുതിയിരുന്നു. സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍ കാമുകന്റെ കൂടെ കിടന്ന് കൊച്ചിനെ മാന്തേണ്ട കാര്യമില്ലെന്നും എഴുത്തിലുണ്ട്. എറണാകുളം പോലെയൊരു നഗരത്തില്‍ പണം കൊടുത്താല്‍ പോയി എന്ജോയ് ചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ടെന്നും കൊച്ചിനെയും കൊണ്ട് നടന്ന് സെക്സ് ആസ്വദിക്കേണ്ട ഗതികേടില്ലെന്നും അവര്‍ പറയുന്നു.
‘ആറുവര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെ’ന്നും കുറിപ്പില്‍ പറയുന്നു. കൗമാരക്കാരനായ മകന് പെരുമാറ്റ വൈകല്യമുണ്ടെന്നും ഇത് ചികില്‍സിക്കാനും കൗണ്‍സിലിങ് നല്‍കാനും താന്‍ കൊണ്ടുപോയിരുന്നുവെന്നും അവര്‍ പറയുന്നു. അമ്മയോട് മകന് ഒബ്സഷന്‍ ആണെന്നാണ് അവര്‍ പറഞ്ഞതെന്നും കുട്ടി പ്രശ്നമുണ്ടാക്കിയപ്പോള്‍ ഒരിക്കല്‍ പൊലീസുകാര്‍ വന്നാണ് അനുനയിപ്പിച്ചതെന്നും കൂടി വിശദീകരിക്കുന്നുണ്ട്. സുഹൃത്തുക്കളാണ് ആശുപത്രിവാസക്കാലത്തും മോശം സമയങ്ങളിലും ഒപ്പം നിന്നിട്ടുള്ളതെന്നും വീട്ടിലെ ഒരുമുറി തന്നെ അവര്‍ക്കായുള്ളതാണെന്നും യുവതി വ്യക്തമാക്കുന്നു.
കൂടുതലായും ആ പോസ്റ്റിൽ അവർ എഴുതിയിരിക്കുന്നത് ആ കുഞ്ഞിന്റെ കുറ്റങ്ങളും കുറവുകളും തന്നെയാണ്. എന്നാൽ ഇവരെയും ആ കുഞ്ഞിനേയും ഒക്കെ അറിയാവുന്നവർ പറയുന്നത് വേറെ കാര്യങ്ങളാണ്.
ഈ സ്ത്രീ പുതുതായി ഇട്ടിരിക്കുന്ന പോസ്റ്റ് ആ കുട്ടിയെ പബ്ളിക്കലി ഇൻസൾട്ട് ചെയ്യുന്നതാണ്. മെൻ്റലി ടോർച്ചർ ചെയ്യുന്ന രീതിയിൽ ആണ്.. അവൻ്റെ വ്യക്തിപരമായ കാര്യങ്ങൾ സൈക്യാട്രിക്ക് കൺസൽറ്റേഷൻ ഉൾപ്പെടെ,സോഷ്യൽ മീഡിയയിലെക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയിൽ ആണ് അവരുടെ പോസ്റ്റ്.
അവൻ്റെ ഒപ്പം പഠിക്കുന്ന കുട്ടികൾ, ഇതൊക്കെ അറിഞ്ഞ് അവനോട് എങ്ങനെയാകും ഇനി പെരുമാറുന്നതെന്ന് ഇവർ ആലോചിച്ചിട്ടുണ്ടോ> മൈനർ ആയ ഒരു കുട്ടിയെ പരസ്യമായി അപമാനിക്കുകയാണ്, പരിഹസിക്കുകയാണ് സ്വന്തം ‘അമ്മ.
ഒരു കുഞ്ഞിനോടാ ഈ വൈരആഗ്യബുദ്ധി ഇവർ കാണിക്കുന്നത്. ആ കൂട്ടത്തിൽ മുൻ ഭർത്താവിന്റെ ഇപ്പോളത്തെ ഫാമിലി ലൈഫിനും ഇവർ ഒരു ഭീഷണി കൊടുക്കുന്നുണ്ട്. .ഈ മോനെ അവിടെ ഒപ്പം നിർത്തിയാൽ ശ്രദ്ധിക്കണം. നിങ്ങളുടെ കുഞ്ഞിൻ്റെ അവസ്ഥ ” എൻ്റെ വീട് അപ്പൂൻ്റെയും പോലെ ആകും” എന്നാണ് പറയുന്നത്. അതായത് ഇവരുടെ മകൻ ഒരു അപകടകാരിയാണ് എന്നാണ് വിളിച്ച് പറയുന്നത്.
ഈ കുട്ടി ഇനി അവരുടെ ഒപ്പം താമസിക്കുമ്പോളും മുൻഭർത്തവിൻ്റെ ഇപ്പോഴുള്ള ഭാര്യയുടെ മനസ്സിലേക്ക് അഡ്വാൻസ് ആയിട്ട് വിഷം കുത്തി വെക്കുകയാണ് ഈ സ്ത്രീ ചെയ്യുന്നത്.
അമ്മയും അച്ഛനും ചെറിയപ്രയത്തിലെ വേർപിരിഞ്ഞു, അമ്മയോടൊപ്പം പോകണം എന്ന് പറഞ്ഞു കൂടെ പോയ ഒരു കുട്ടിയാണ് ഇത്. അവനെയാണ് ടോക്സിക് ആക്കി ക്രിമിനൽ ആക്കി, സൈക്കോ ആക്കി,പഠിക്കത്തവൻ ആക്കി മാറ്റുന്നത്.
പ്രസവിച്ച കുഞ്ഞുങ്ങളെ ആൺസുഹൃത്തുക്കളോടൊപ്പം ചേർന്ന് കൊല്ലുന്ന കുറച്ച് അമ്മമാർ ഉള്ള നാട് തന്നെയാണ് ഇത്. ഒരു തരം വൈരാഗ്യ ബുദ്ധിയാണ് ഈ സ്ത്രീക്ക് ഉള്ളത്.
ആ കുട്ടി ഇനി അവന്റെ അച്ഛന്റെ ഒപ്പം, പെറ്റമ്മ അല്ലെങ്കിലും സ്നേഹമുള്ള ഒരു അമ്മക്കൊപ്പം നന്നായി ജീവിക്കണം. പെറ്റമ്മക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാം. നടുക്ക് കിടക്കാൻ ആയ കുഞ്ഞ് കേറി വരികയുമില്ല. ദയവായി ആ കുഞ്ഞിനെ വെറുതെ വിടുക.അവൻ സന്തോഷമായിട്ട് ജീവിക്കട്ടെ. ആ പോസ്റ്റ് നിങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്, എങ്കിലും അടുത്ത കാലത്ത് കണ്ട ഏറ്റവും ക്രൂരമായ ഒരു ഫേസ്ബുക് പോസ്റ്റ് അത് തന്നെയാണ് എന്നതിൽ സംശയമില്ല.













