രാഹുൽ ഈശ്വറും ലീഗുകാരും ഒതുങ്ങിയപ്പോൾ പുതിയ പോരാളിയെത്തി; സ്ത്രീ പീഡകൻ മാങ്കൂട്ടത്തിലിനെ ബാഹുബലിയോട് ഉപമിച്ച് വനിതാ കോൺഗ്രസ്സ് നേതാവ്
കുറച്ച് കാലം കൂടി കേസ് ഒന്നുമില്ലാതെ പിടിച്ചു നിൽക്കാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ എല്ലാ ശ്രമങ്ങളെയും തകർത്തതിൽ ഒന്നാം സ്ഥാനം കോമാളികളുടെ പോരാളിയായ രാഹുൽ ഈശ്വറിന് തന്നെയാണ്. പിന്നീട് വരുന്നതാണ് മലബാർ മുസ്ലിം ലീഗുകാർ. അതിന് ശേഷം സന്ദീപ് വാര്യരെ പോലെയുള്ളവർ.
രാഹുൽ മാങ്കൂട്ടത്തിൽ ഈ പരാതികളും ആരോപണങ്ങളും വന്നപ്പോൾ മുതൽ ബുദ്ധിപരമായി തന്നെയാണ് നീങ്ങിയത്. ഒരിക്കലും അയാൾ തെളിവുകളെ തള്ളി പറഞ്ഞില്ല, വോയ്സ് ഒന്നും തന്റേത് അല്ലെന്ന് വാദിച്ചിട്ടില്ല. നിയമത്തിന്റെ വഴിക്ക് നീങ്ങാൻ എന്നൊക്കെയാണ് അയാൾ പറഞ്ഞിരുന്നത്.
ഇരയെന്ന് പറയുന്ന പെൺകുട്ടിയെ കുറ്റം പറയാനും അയാൾ തയ്യാറായില്ല. അവരിൽ പ്രകോപനം ഉണ്ടാകരുത് അന്നും അങ്ങനെ ഉണ്ടായാൽ അവർ പരാതി നൽകുമെന്നും രാഹുലിന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ തന്റെ രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും അയാൾക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു.
എന്നാൽ ചില സിനിമ നടികളുമായി അയാൾ പങ്ക്ങ്ക വെച്ച പോസ്റ്റുകൾ അയാൾക്ക് വിനയായി മാറി. ഞാൻ ഇവിടെയുണ്ട്, ഒരു കുഴപ്പവുമില്ലാതെ ഇവിടെ തന്നെ കാണുമെന്ന ഒരു സന്ദേശമാണ് അയാൾ നൽകിയത്.
പിന്നീട് രാഹുലിന് വേണ്ടി പി ആർ വർക്ക് ചെയ്യാനെത്തിയ ചിലർക്കും, ലീഗിലെ വിഡ്ഢികളായ അണികൾക്കും ആവേശം കൂടിപ്പോയതാണ് പ്രശ്നം വഷളാക്കിയത്.
രാഹുൽ ഈശ്വർ എന്ന് പറയുന്ന പരിഹാസ കഥാപാത്രം ഇരകളായ പെൺകുട്ടികളെ മോശക്കാരികളാക്കി നിരന്തരം വീഡിയോകൾ ചെയ്തു. ഇത് ലീഗ് അണികൾ,കോൺഗ്രസ് അണികൾ ഒക്കെ പരമാവധി പ്രചരിപ്പിച്ചു. രാഹുൽ ഈശ്വർ ടെലിവിഷൻ ചാനലുകളിൽ കൂടിയും ഈ വൃത്തികേടുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ മാങ്കൂട്ടത്തിൽ വരാനിരിക്കുന്ന അപകടം മണത്തിരുന്നു.
സഹായിക്കാൻ വേണ്ടിയാണോ അല്ലെങ്കിൽ പാർട്ടിയിൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനം ഏറ്റെടുക്കാൻ ആണോ എന്ന് സംശയമുള്ള സന്ദീപ് വാര്യർ ഇരയുടെ വിവാഹത്തിൽ പങ്കെടുത്ത കഥ പറഞ്ഞതോടെ സൈബർ ആക്രമണം പൊടിപൊടിച്ചു. സീമ ജി നായർ എത്തി. ദീപ ജോസഫിന്റെ ഫേസ്ബുക്കിലെ ഭീഷണിയും ഒക്കെ ആയപ്പോൾ പിറ്റേന്ന് തന്നെ പരാതിയും എത്തി. രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി.
പിന്നീട് നടന്നതാണ് ഏറ്റവും വലിയ കോമഡികൾ. വല്ലവനും ഉണ്ടാക്കിയ ഗർഭത്തിന് ജയിലിൽ പോയ, ലോകത്തിലെ തന്നെ ആദ്യത്തെ നിരീക്ഷകൻ ആയി രാഹുൽ ഈശ്വർ മാറി. ഇനി ജയിലിൽ നിന്നും ഇറങ്ങി ചാനലുകളിൽ പോയി ഇരിക്കാൻ സാധ്യതയില്ല. ഒരുമാതിരി ആളുകളൊന്നും ഇവനെ ഇനി ചർച്ചക്ക് വിളിക്കില്ല.
ഇനി നേരെ ഇടപ്പള്ളിയിലെ വനിതാ വിനിത തിയേറ്റർ കോമ്പൗണ്ടിലേക്ക് പോകാം. അവിടെയാകുമ്പോൾ സമാന സ്വഭാവമുള്ള ഒരു കൂട്ടം ആളുകൾ ഉണ്ട്. അവരുടെ നേതാവ് ആയി മാറാനുള്ള എല്ലാ യോഗ്യതയും രാഹുൽ ഈശ്വറിനുണ്ട്. ആറാട്ട് അണ്ണനും അലിൻ ജോസ് പെരേരയും ഒക്കെ രാഹുൽ ഈശ്വറിനെ, ഈശ്വരനെ പോലെ കൊണ്ട് നടക്കും.
ഇപ്പോൾ പുതിയ ഒരാൾ കൂടെ രംഗത്ത് വന്നിട്ടുണ്ട്. ലീഗുകാർക്ക് വരെ കാര്യം മനസ്സിലായി ഒന്ന് ഒതുങ്ങിയപ്പോൾ കോൺഗ്രസ്സ് നേതാവായ ജിഷ കളരിക്കൽ ആണ് രംഗപ്രവേശം നടത്തിയിരിക്കുന്നത്.
ജിഷയുടെ പോസ്റ്റിൽ പറയുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല എന്നാണ്. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ആണ് ജിഷ കളരിക്കൽ. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയതിനുപിന്നാലെയാണ് ജിഷയുടെ കുറിപ്പ്.
രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകൾക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നൽകും. നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളർച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികൾക്ക് വരെ സംരക്ഷണം നൽകുന്നവരിൽ ചിലർ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്.
ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്. നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട് അവർ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറിൽ നൽകും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും. ഇതൊക്കെയാണ് ജിഷ പറയുന്നത്.
രാഹുലിനെ പുറത്താക്കണം എന്ന് പറഞ്ഞ കെ മുരളീധരന് എതിരെയും ജിഷ പോസ്റ്റ് ഇട്ടിട്ടുണ്ട്.
പിണറായി വിജയന്റെ കൂടെ പോയി താങ്ങി കൊടുത്തിട്ടും രക്ഷയില്ലാതെ ഗതികേട്ട്, തെരുവിലൂടെ നടന്ന നിങ്ങളെ ഈ പാർട്ടിയിലേക്ക് വീണ്ടും കൊണ്ടുവന്നത് നിങ്ങൾ പാർട്ടിയുടെ വാതിലിൽ മുട്ടി മുട്ടി സഹിക്ക വയ്യാതെയാണ്.. അന്ന് നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ ആ ഒരു അംഗത്വം മാത്രം മതി എന്ന്…
കാലങ്ങളോളം ഈ പാർട്ടിക്ക് വേണ്ടി തെരുവിലും സൈബർ ഇടങ്ങളിലും പോരാടുന്ന ഞങ്ങളെ സംസ്കാരമില്ലാത്ത കൂലി തല്ലുകാർ എന്ന് വിളിച്ച ആ നാവുണ്ടല്ലോ..അത് ഞങ്ങൾ വിചാരിച്ചാൽ തന്റെ വായയിൽ അധിക കാലം ഉണ്ടാവില്ല…
ഞങ്ങൾ ഈ പാർട്ടിയെ ചതിച്ചു വേലി ചാടി പോയിട്ടില്ല ഈ പാർട്ടിയെ ഞങ്ങൾ തള്ളി പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വേലി ചാടി പോയിട്ട് നാണംകെട്ട് തിരിച്ചു വന്നു ഞങ്ങളുടെ മേൽ അധികാരം സ്ഥാപിച്ചു ഞങ്ങളെ അങ്ങ് മൂക്കിൽ വലിക്കാം എന്നുള്ള വ്യാമോഹം മനസ്സിൽ ഇരിക്കട്ടെ എന്നാണ് കരുണാകരന്റെ മകൻ കെ മുരളീധരനോട് ജിഷ എന്ന മുണ്ടക്കയം ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പറയുന്നത്.













