”കെട്ടിപ്പുടി കെട്ടിപ്പുടി ഡാ” .. ചെറിയാൻ ഫിലിപ്പിന് ട്രോൾ പെരുമഴ; ബിന്ദു കൃഷ്ണ കൈ തട്ടി മാറ്റിയിട്ടും ബലമായി ആലിംഗനത്തിന് ശ്രമിച്ച് ഇളിഭ്യനായി ചെറിയാൻ ഫിലിപ്പ്
ഓടിവന്ന് ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പിനെ തട്ടിമാറ്റിയ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയുടെ വീഡിയോ ആണിപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം ഉണ്ടായത്. അവിടേക്ക് എത്തുന്ന എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന് ഫിലിപ്പ്. യോഗത്തില്‍ പങ്കെടുക്കാന്‍ ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന് ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.
ബിന്ദു കൃഷ്ണ ഒരു ഷേക്ക് ഹാന്‍ഡ് നല്കാന് ശ്രമിച്ചപ്പോൾ ചെറിയാന് ഫിലിപ്പ് ആലിംഗനം ചെയ്യാനാണ് നോക്കിയത്. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന് ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്.
ആലിംഗനം ചെയ്യാന്‍ പോലെയാണ് ചെറിയാൻ ഫിലിപ്പിന്റെ ശരീരഭാഷ. എന്നാൽ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റിയ ബിന്ദുകൃഷ്ണ മുന്നോട്ട് നടക്കാന്‍ ഒരുങ്ങിയെങ്കിലും ചെറിയാന് ഫിലിപ്പ് വീണ്ടും വട്ടം നില്‍ക്കുകയായിരുന്നു. തുടർന്ന് കൈ കൂപ്പി മുന്നോട്ട് നീങ്ങുകയാണ് ബിന്ദുകൃഷ്ണ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാന് ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രോഷമാണ് ചെറിയാന് ഫിലിപ്പിനെതിരെ ഉയരുന്നത്. താല്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ലെന്നും പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടുവെന്നും ആളുകള്‍ കുറിച്ചു. മറ്റ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും നോക്കി നില്‍ക്കെയാണ് സംഭവം.
ഗേറ്റ് കടന്ന് വരുമ്പോഴേ മുതിര്‍ന്ന നേതാക്കളോടുള്ള ബഹുമാന സൂചകമായി ബിന്ദുകൃഷ്ണ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഇതിനിടയിലാണ് സ്വകാര്യ അതിരുകൾ ഭേദിച്ചുള്ള ചെറിയാന് ഫിലിപ്പിന്റെ പെരുമാറ്റം. ഇത്തരം പെരുമാറ്റങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ചിലപ്പോൾ ബിന്ദുകൃഷ്ണയും ചെറിയാൻ ഫിലിപ്പുമൊക്കെ നല്ല ആത്മബന്ധം പുലർത്തുന്ന ആളുകൾ ആയിരിക്കാം. പക്ഷെ വളരെ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ വേദിയിലേക്ക് കടന്നു വരുമ്പോൾ ഇത്തരം ആത്മബന്ധം പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു കൂട്ടം ആളുകൾ പറയുന്നത് അധികാരം കയ്യിൽ വന്നപ്പോൾ ബിന്ദു കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ പരസ്യമായി അവഗണിച്ച്, തള്ളിമാറ്റി ആളുകൾക്ക് പരിഹസിക്കാനിട്ടു കൊടുത്തു എന്നാണ്.
ഈ പ്രസ്ഥാനം എന്നും സ്ത്രീകളെ ചേർത്ത് പിടിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. അത് കൊണ്ട് തന്നെയാണ് ഗേറ്റ് കടന്ന ഉടനെ ചേർത്തുപിടിക്കാൻ ആളുകളെ നിർത്തിയതെന്ന പരിഹാസവും ഉയരുന്നുണ്ട്. ഈ പ്രായത്തിലും ചെറിയാൻ ഫിലിപ്പ് രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ഭീഷണി ആണെന്ന കമന്റുകളും വരുന്നുണ്ട്.








