ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി; കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
Posted On December 14, 2025
0
259 Views
ശബരിമലയിൽ ഭക്തർക്കു ഇടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേർ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് പരുക്കേറ്റ മറ്റുള്ളവർ. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026








