പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ മിന്നൽ പരിശോധന; ലക്ഷ്യം ഒളിവിൽ കഴിയുന്ന പ്രതികൾ
സംസ്ഥാനത്തെ പി എഫ് ഐ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായിരുന്നു മിന്നൽ പരിശോധന നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായിരുന്നു റെയ്ഡ്.
ഇരുപതോളം പി എഫ് ഐ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയതായാണ് വിവരം ലഭിക്കുന്നത്. പ്രധാനമായും ഒളിവിൽ കഴിയുന്ന പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ കേസിലും, ഇതിനോടൊപ്പം അന്വേഷിക്കുന്ന ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതക കേസിലും പിടികിട്ടാപ്പുള്ളികളായ ആറ് പി എഫ് ഐ പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം ദേശീയ അന്വേഷണ ഏജൻസി ഊർജിതമാക്കുകയാണ്.












