മത വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്
മത വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. 153 A ,295 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെയാണ് ജോര്‍ജിനെതിരെ കേസെടുത്തത്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി സി ജോര്‍ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന, ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പോലീസിന് വന്‍ തിരിച്ചടിയായിരുന്നു. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മുൻ ജനപ്രതിനിധിയായ ജോർജിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നെന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്.
Content Highlight: Hate speech: New case registered against PC George