തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി
Posted On June 2, 2026
0
133 Views
തിരുവനന്തപുരത്ത് ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി. ഈഞ്ചക്കലില്‍ നിന്നാണ് കഞ്ചാവു കടത്തിയ രണ്ടുപേര്‍ പിടിയിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു.
പുലര്‍ച്ചെ പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്. സംശയം തോന്നി തടഞ്ഞുനിര്‍ത്തി ഇവരുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.












