ആരൊക്കെ മറന്നാലും ചൈന മറക്കില്ല ആ കൊടും ക്രൂരത; രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ നടത്തിയ ക്രൂരതകൾ
ലോകചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളിലൊന്നായാണ് ഓഗസ്റ്റ് 6 ഓർമ്മിക്കപ്പെടുന്നത്. ആയിരത്തി തൊള്ളായിരത്തി നാല്പത്തിയഞ്ചിൽ ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മനുഷ്യരാശിക്ക് യുദ്ധത്തിന്റെയും ആണവായുധങ്ങളുടെയും ഭീകരതയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഇതിനെ കുറിച്ച് മറ്റൊരു രീതിയിലുള്ള വിവരണവും കേട്ടിട്ടുണ്ട്. അതായത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിൽ അമേരിക്കയുടെ അണുബോംബ് വീഴാൻ കാരണം ഒരു വാക്ക് തെറ്റായി തര്ജ്ജ്മ ചെയ്യപെട്ടത് കൊണ്ടാണെന്നും പറയുന്നു.
ജപ്പാന്റെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്നു കാന്ഡാരോ സുസുക്കി. സഖ്യ ശക്തികള്‍ ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപെട്ടുകൊണ്ട് ഒരു അന്ത്യശാസനം നല്‍കിയിരുന്നു. അതിനോടുള്ള ജപ്പാന്റ്റെ പ്രതികരണം അറിയാൻ ലോകം കാത്തിരിക്കുന്ന സമയം. ജൂലൈ ഇരുപത്തിയെട്ടിന് പ്രധാനമന്ത്രി സുസുക്കി ഒരു പത്ര സമ്മേളനം നടത്തി. ഈ വിഷയത്തിൽ എന്താണ് നിലപാട് എന്ന ചോദ്യത്തിന് .”മൊകുസാറ്റ്സു”എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
അതായത് ” ഒന്നും പറയുന്നില്ല ” എന്ന അര്‍ത്ഥത്തിലാണ് ‘ജാപ്പനിസ് ഭാഷയിലെ ‘മോകുസാറ്റ്സു’ എന്നാ വാക്ക് അദേഹം പ്രയോഗിച്ചത് . എന്നാല്‍ വാര്‍ത്ത ഏജന്‍സി ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപെടുതിയപ്പോ “നോ കമന്റ്റ് ” എന്ന വാക്കിനു പകരം “ഇഗ്നോര്‍ ” എന്ന വാക്ക് ആണ് കയറി വന്നത്.
അമേരിക്കന്‍ റേഡിയോ ജപ്പാനീസ് ഏജന്‍സിയുടെ ഈ വാര്‍ത്തയെ അടിസ്ഥാനപെടുത്തി ഉടന്‍ തന്നെ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തു . അവരുടെ റിപ്പോര്‍ട്ടിലാകട്ടെ ‘റിജക്റ്റ് ‘ എന്ന വാക്ക് ആണ് ഉപയോഗിച്ചത് . അതായത് ‘ജപ്പാന് ഈ അന്ത്യശാസനം തള്ളി കളഞ്ഞു ” എന്ന വാര്‍ത്ത പുറത്ത് വിട്ടു.
അതിന് അമേരിക്കയുടെ പ്രതികരണം വളരെ ഭീകരം ആയിരുന്നു. അതിന്റെ തുടര്‍നടപടി ആയിട്ടാണ് ലും ഹിരോഷിമയിലും നാഗസാക്കിയിലും മാരകമായ അണുബോബ് ആക്രമണം ഉണ്ടായത്. എന്നാല്‍ അമേരിക്ക ജപാനിസ് ഏജന്‍സിയുടെ വാര്‍ത്തയെ മനപ്പൂര്‍വ്വം വളച്ചൊടിക്കുവായിരുന്നു എന്ന്നും പറയുന്നുണ്ട്.
ജപ്പാനെ ഭീകരമായി ആക്രമിക്കാന്‍ അമേരിക്ക കാത്തിരിക്കുകയായിരുന്നു. പേൾ ഹാർബറിൽ ആക്രമണം മാത്രമായിരുന്നില്ല അതിന് പിന്നിൽ.
രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും നീചമായതും അതിക്രൂരമായ രീതിയിലും ആക്രമണം അഴിച്ചു വിട്ട രാജ്യമായിരുന്നു ജപ്പാൻ. എമ്പതിനായിരത്തിൽ കൂടുതൽ സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കി, ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഫിലിപീൻസിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീടുകളിൽ നിന്ന് തട്ടി കൊണ്ടുപോവുകയും ജാപ്പനീസ് പട്ടാളക്കാരുടെ വിശ്രമ വേളകളിൽ അവരെ ബലാത്സംഗം ചെയ്ത് രസിക്കുകയും ആയിരുന്നു ഇവരുടെ ഹോബി.
ചൈന, കൊറിയൻ ഉപദ്വീപ്, തെക്കു കിഴക്കൻ ഏഷ്യ അടക്കം ഇവർ ആധിപത്യം സ്ഥാപിച്ച സ്ഥലങ്ങളിലെയും സ്ഥിതി ഇത് തന്നെ ആയിരുന്നു. സ്ത്രീകൾക് എതിരെ യുള്ള ആക്രമണം ഇങ്ങനെ ആണെങ്കിൽ, യുദ്ധ തടവുകാരുടെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. അവരുടെ ശരീരത്തിൽ ജൈവ രാസ പരീക്ഷങ്ങൾ നടത്തി. ഇത് കാരണം കൊല്ലപ്പെട്ടവരുടെ എണ്ണം 5 ലക്ഷത്തിന് മുകളിലാണ്.
എന്നാൽ അമേരിക്ക അണുബോംബ് ഇട്ടതോടെ പതിനായിരങ്ങൾ കൊല്ലപ്പെട്ടപ്പോൾ, ജപ്പാൻ നടത്തിയ ക്രൂരത ലോകം മറന്ന് പോയി. ജപ്പാന്റെ ഭീകരമായ യുദ്ധ മുറകളും ബലാൽസംഗങ്ങളും വിസ്മരിക്കപ്പെട്ടു. ചരിത്രത്തിൽ ഹിറ്റ്ലറുടെ ജൂത കൂട്ടകൊല നമ്മൾ പഠിച്ചിട്ടുണ്ട്. അമേരിക്കയുടെ അണുബോംബ് ക്രൂരത പഠിച്ചിട്ടുണ്ട്. എന്നാൽ ലോകത്തിൽ ഏറ്ററ്വും ക്രൂരമായ ചെയ്തികൾ നടത്തിയ ജപ്പാൻകാർ നല്ലവരായി തന്ന്നെ നിലനിന്നു.
പക്ഷെ ഇപ്പോളും ജപ്പാന്റെ കൊടും ക്രൂരതകളും പീഡനങ്ങളും മറക്കാത്ത ഒരു ലോകശക്തി ഉണ്ട്. ചൈന ഇന്നും ആ പക മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ഒരവസരത്തിൽ ജപ്പാനുമായി ഒരു സംഘർഷമുണ്ടായാൽ, തങ്ങളുടെ പൂർവികരായ സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ച ആ നരകയാതനക്ക് അവർ പകരം ചോദിക്കുക തന്നെ ചെയ്യും.












