അര്ജുന് ആയങ്കിക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗ്; ലഭിച്ചത് 16,000 രൂപയെന്ന് അജയ് ആയങ്കി
അര്ജുന് ആയങ്കിക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് സഹോദരന് അജയ് ആയങ്കി. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്കി.കോഴിക്കോട് നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിഞ്ഞ ആളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ആയങ്കി ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റ് ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.












