ഓണസീസണിൽ ഞെട്ടിച്ച് സ്വർണവിലയുടെ കയറ്റം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 1,19,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,950 രൂപയാണ്. ഓണക്കാലത്ത് മലയാളികളെ ഞെട്ടിച്ചാണ് സ്വർണവില കുത്തനെ വർദ്ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വർണത്തിന് കൂടിയത്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ കുതിപ്പിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രകടമായി. യു.എസ്. സർക്കാരിന്റെ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെ തുടർന്ന് പലിശനിരക്ക് ഉയരുമെന്ന ആശങ്ക കുറഞ്ഞതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇങ്ങനെ പോയാൽ ഒരു പവൻ വാങ്ങുന്നവർ ഏകദേശം ഒന്നേമുക്കാൽ ലക്ഷം വരെ നൽകേണ്ടിവരും.












