അറ്റകുറ്റപ്പണികൾ നടക്കുന്നു; കേരളത്തിൽ ട്രെയിനുകള്‍ക്ക് റൂട്ട് മാറ്റം
ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ – തിരുവനന്തപുരം മാവേലി എക്സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും.
25ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്, ആലപ്പുഴ എന്നീ സ്റ്റോപ്പുകള്‍ ഉണ്ടാകില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.













