വയോധികന്റെ മരണം വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റെന്ന് നിഗമനം
തിരുവനന്തപുരം മേമലയിൽ വയോധികൻ മരിച്ചത് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റെന്ന് സ്ഥിരീകരിച്ചു. കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കുന്നതിന് വേണ്ടി സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഇയാൾക്ക് ഷോക്കേറ്റത്. മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മേമന സ്വദേശി നസീർ മുഹമ്മദിന്റെ പൂരയിടത്തിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കമ്പി ചുറ്റിപ്പിണഞ്ഞ അവസ്ഥയിലായിരുന്നു. മേമന പ്രദേശത്ത് കാട്ടു പന്നിയുടെ ശല്യം രൂക്ഷമായതിനാൽ പലയിടങ്ങളിലും വൈദ്യുതി കമ്പികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ച കമ്പികളിലൊന്നിൽ നിന്നാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ഏകദേശം അറുപത് വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്.