പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; ആലപ്പുഴയില്‍ പോലീസ് കേസെടുത്തു
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആലപ്പുഴയില്‍ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടന്നതായി എഫ്ഐആറില്‍ പറയുന്നു. പ്രവര്‍ത്തകന്റെ തോളിലിരുന്ന് കുട്ടി വിളിക്കുന്ന പ്രകോപന മുദ്യാവാക്യം പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഏറ്റുവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം. അതേസമയം സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്ന വിശദീകരണവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: fir registered in alappuzha popular front rally provoking slogan case