പി സി ജോര്‍ജ് റിമാന്‍ഡില്‍; പൂജപ്പുര ജില്ലാ ജയിലില്‍ എത്തിച്ചു
പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് പി സി ജോര്‍ജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഇന്നലെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു.
രാവിലെ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പില്‍ നിന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ജോര്‍ജിനെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2ല്‍ ഹാജരാക്കുകയായിരുന്നു. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
Content Highlight: P C George remanded; Sent to Poojapura district jail.