ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; പ്രതിയെ പിടികൂടി പൊലീസ്
ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ഇന്ന് രാവിലെയാണ് ബസ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തിയായിരുന്നു മോഷണം. കോഴിക്കോട്ടേക്ക് പോകാന്‍ നിര്‍ത്തിയിട്ട ബസാണ് കാണാതായത്.
ബസുമായി എറണാകുളം ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്. ഇതിനിടെ ബസ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു. വാഹനം ഓടിക്കുന്നതിലെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട പലരും പരാതിപ്പെട്ടതോടെ കലൂര്‍ എസ്ആര്‍എം റോഡില്‍ വച്ച് എറണാകുളം നോര്‍ത്ത് പൊലീസ് ബസ് തടഞ്ഞ് മോഷ്ടാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറും.
Content Highlight – KSRTC bus stolen in Aluva; Police arrested the accused