കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; പ്രതിയെ പിടികൂടി കസ്റ്റംസ്
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മുപ്പതുലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയിലും ഒരു യാത്രക്കാരനില്‍ നിന്നുമായാണ് സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്ന് ഗോ എയർ വിമാനത്തില്‍ എത്തിയ കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍എയും വിമാനത്താവളത്തിലെ ഏയര്‍ കസ്റ്റംസിലെ ഏയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവരെ 95 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
Content Highlight – Gold hunt at Kannur International Airport; Customs arrested Defendant